മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം: ന്യൂജേഴ്‌സി ടീം ജേതാക്കൾ

ഫിലാഡൽഫിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കലാ കായിക സാമൂഹിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (MAP) ആഭിമുഖ്യത്തിൽ ജൂൺ 11, ശനിയാഴ്ച രാവിലെ 8 :30 മുതൽ റെഡ്സ് ബാർ & ഗ്രില്ലിൽ വച്ച് നടന്ന പത്താമത് പോൾ വർക്കി മെമ്മോറിയൽ എവർ റോളിങ് ട്രോഫി 56 – ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനമായ ആയിരം ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും ബോബി വർഗീസ് ക്യാപ്റ്റൻ ആയുള്ള ന്യൂജേഴ്‌സി ടീമും, രണ്ടാം സമ്മാനമായ എഴുന്നൂറ്റി അമ്പത് ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും സക്കറിയ കുര്യൻ ക്യാപ്റ്റൻ ആയിട്ടുള്ള ഡെലവെയർ ടീമും മൂന്നാം സ്ഥാനമായ അഞ്ഞൂറ് ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും സുനിൽ നൈനാൻ (വിൻഡ്‌സർ കാനഡ) ക്യാപ്റ്റനായിട്ടുള്ള ഡിട്രോയിറ്റ്‌ ടീമും, നാലാം സ്ഥാനമായ മുന്നൂറ് ഡോളർ ക്യാഷ് പ്രൈസും ട്രോഫികളും സാബു സ്കറിയ ക്യാപ്റ്റനായിട്ടുള്ള ഫിലാഡൽഫിയാ ടീമും കരസ്ഥമാക്കി.

അന്താരാഷ്‌ട്ര 56 ചീട്ടുകളിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരച്ച മത്സരത്തില്‍ കാനഡ, ഡിട്രോയിറ്റ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ, മേരിലാന്റ്, വാഷിഗ്ടൺ ഡിസി, വിർജീനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ നിന്നായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വന്നുചേർന്ന എല്ലാ ടീമുകളെയും മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി സ്വാഗതം ചെയ്തു. കൊവിഡ് കാലത്ത് മരണമടഞ്ഞ മാപ്പിന്റെ മുൻകാല ചീട്ടുകളി പ്രേമികളെ അനുസ്മരിച്ചുകൊണ്ടാണ് ടൂർണമെന്റ് ആരംഭിച്ചത്.

ടൂർണമെന്റിൽ വിജയികളായ ടീമുകളും, അതിൽ പങ്കെടുത്തവരും:

ഒന്നാം സ്ഥാനം: ബോബി വർഗീസ് (ന്യൂജേഴ്‌സി ടീം ക്യാപ്റ്റൻ) ജോൺ ഇലഞ്ഞിക്കൽ, ജോൺസൺ, ഫിലിപ്പ്
രണ്ടാം റണ്ണർ അപ്പ്: സക്കറിയ കുര്യൻ (ഡെലവെയർ ടീം ക്യാപ്റ്റൻ), ഫ്രാൻസിസ് (ഡിട്രോയിറ്റ്), തോമസ്,
മൂന്നാം റണ്ണർ അപ്പ്: വിൻഡ്‌സർ കാനഡയിൽ നിന്നെത്തിയ സുനിൽ നൈനാൻ (ഡിട്രോയിറ്റ്‌ ടീം ക്യാപ്റ്റൻ), ജോസ്, ജോസ്(ഡിട്രോയിറ്റ്)
നാലാം റണ്ണർ അപ്പ്: സാബു സ്കറിയ (ഫിലാഡൽഫിയ ടീം ക്യാപ്റ്റൻ), ജോൺസൺ മാത്യു, സാബു വർഗീസ്.

വാശിയേറിയ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ടീമുകൾക്ക് ആവേശോജ്ജലമായ പ്രോത്സാഹനം നൽകുവാൻ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽനിന്നും ചീട്ടുകളി പ്രേമികളായ ധാരാളം സുഹ്യത്തുക്കൾ ഒത്തുചേർന്നിരുന്നു.

മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി, സാബു സ്കറിയ(ടൂർണമെന്റ് ചെയർമാൻ), ജോൺസൺ മാത്യു (ജനറൽ സെക്രട്ടറി), കൊച്ചുമോൻ വയലത്ത് (ട്രഷറാർ), ലിബിൻ പുന്നശ്ശേരി(സ്പോർട്ട്സ് ചെയർമാൻ) ശ്രീജിത്ത് കോമത്ത്, ജെയിംസ് പീറ്റർ, സ്റ്റാൻലി ജോൺ, തോമസ് എം ജോർജ്, എൽദോ, സജു വർഗീസ്, ഫിലിപ്പ് ജോൺ , തോമസ് കുട്ടി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക 56 ടൂർണമെന്റ് കമ്മിറ്റിയും, മാപ്പ് കമ്മിറ്റി അംഗങ്ങളും ഈ വാശിയേറിയ മത്സരം വൻ വിജയമാക്കാൻ കഠിനാധ്വാനം ചെയ്തു പ്രവർത്തിച്ചു. മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടിയും സെക്രട്ടറി ശ്രീജിത്ത് കോമത്തും മത്സരങ്ങൾ നിയന്ത്രിച്ചു.

രാവിലെ 8 30 ന് ആരംഭിച്ച് രാത്രി 1 : 30 ന് അവസാനിച്ച ഈ മത്സരത്തിന്റെ ഗ്രാൻറ് സ്പോൺസറായ ഹെഡ്ജ് ന്യൂ യോർക്ക് (HEDGE NEWYORK) , രാകേഷ് മൊഹീന്ത്രോ (പ്രൊഡൻഷ്യൽ), ബിനു പോൾ & ഫാമിലി, ചമാസ് ഡി മിനാസ് ബേക്കറി, ചമാസ് ഡി മിനാസ് സ്‌റ്റീക്ക് ഹൗസ്, ജോസഫ് മാത്യു (ഓൾസ്റ്റേറ്റ്) ബിജു കൊട്ടാരത്തിൽ (എക്സൽ ഓട്ടോ ബോഡി) ഇപാൻമ ബാർ & ഗ്രിൽ, ലെബലോൻ ബാർ & ഗ്രിൽ എന്നിവർക്കും ടൂർണ്ണമെന്റിനാവശ്യമായ അതിവിശാലമായ സ്ഥലമൊരുക്കിയ റെഡ്സ് ബാർ & ഗ്രിൽ മാനേജ്മെന്റിനും വന്നുചേർന്ന ഏവർക്കും മാപ്പ് ട്രഷറാർ കൊച്ചുമോൻ വയലത്ത് നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News