ബോളിവുഡ് ചിത്രം ‘ജഗ്ഗ്‌ജഗ് ജിയോ’ നിയമക്കുരുക്കില്‍

മുംബൈ: അഭിനേതാക്കളായ വരുൺ ധവാൻ, കിയാര അദ്വാനി, നീതു കപൂർ , അനിൽ കപൂർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രം ‘ജഗ്‌ജഗ് ജിയോ’ നിയമക്കുരുക്കിൽ.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, റാഞ്ചി ആസ്ഥാനമായുള്ള എഴുത്തുകാരനായ വിശാൽ സിംഗ് ചിത്രത്തിനെതിരെ പകര്‍പ്പവകാശ ലംഘനത്തിന് നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയും ചെയ്തിട്ടുണ്ട്.

ഒരു പ്രാദേശിക റാഞ്ചി കോടതിയിലാണ് കേസ്. കോടതിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

‘പുണ്ണി റാണി’ എന്ന് പേരിട്ടിരിക്കുന്ന തന്റെ കഥയുടെ ഉള്ളടക്കം അംഗീകരിക്കാതെ സിനിമയിൽ “ചൂഷണം” ചെയ്തതായി സിംഗ് പരാതിപ്പെടുകയും ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നഷ്ടപരിഹാരമായി ഒന്നരക്കോടി രൂപയും സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി പ്രദർശനത്തിന് ശേഷം, ജഡ്ജി എംസി ഝാ നടപടികൾ കേൾക്കുകയും ചിത്രം പകർപ്പവകാശ നിയമം ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുകയും ചെയ്യും.

‘ജഗ്‌ജഗ്ഗ് ജിയോ’ ജൂൺ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

രാജ് മേത്ത സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും ധർമ്മ പ്രൊഡക്ഷൻസിന് കീഴിൽ ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ , അപൂർവ മേത്ത എന്നിവർ ചേർന്നാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment