2020ലെ തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം നിരസിക്കുന്ന പ്രമേയം ടെക്സസ് റിപ്പബ്ലിക്കൻമാർ അംഗീകരിച്ചു

ഹൂസ്റ്റൺ: വാരാന്ത്യത്തിൽ നടന്ന കൺവെൻഷനിൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്‌സാസ് 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നിരസിക്കുന്ന പ്രമേയം അംഗീകരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ച ഹൂസ്റ്റണിൽ ശബ്ദവോട്ടോടെ പാസാക്കിയ പ്രമേയം, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ തെറ്റായ അവകാശവാദങ്ങൾ വീണ്ടും ആവർത്തിക്കുന്നു. പ്രസിഡന്റ് ജോ ബൈഡൻ വഞ്ചനാപരമായ മാർഗങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും, ഈ അവകാശവാദങ്ങളുടെ കാര്യമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

“2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സാക്ഷ്യപ്പെടുത്തിയ ഫലങ്ങൾ ഞങ്ങൾ നിരസിക്കുന്നു. കൂടാതെ, ആക്ടിംഗ് പ്രസിഡന്റ് ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയറിനെ അമേരിക്കയിലെ ജനങ്ങൾ നിയമപരമായി തിരഞ്ഞെടുത്തിട്ടില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് സമഗ്രത ഉറപ്പാക്കാനും 2022 നവംബറിൽ വോട്ട് ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാനും പ്രാദേശിക റിപ്പബ്ലിക്കൻമാർക്ക് വേണ്ടി സന്നദ്ധസേവനം നടത്താനും സാധ്യമായ വഞ്ചനകളെ മറികടക്കാനും എല്ലാ റിപ്പബ്ലിക്കൻമാരെയും ഞങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നു,” പ്രമേയത്തില്‍ പറയുന്നു.

പ്രമേയത്തിന്റെ കരടുരേഖ തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ പ്ലാറ്റ്ഫോം കമ്മിറ്റി അംഗം ബ്രയാന്‍ ബോഡില്‍ ജനുവരി ആറിലെ കലാപത്തില്‍ പങ്കെടുത്തവരുടെ ഭരണഘടനാ മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി രേഖപ്പെടുത്തിയെങ്കിലും, അന്നു നടന്ന സംഭവങ്ങള്‍ ‘ഇന്‍സറക്ഷന്‍’ ആണെന്ന് ചേര്‍ക്കണമെന്നാവശ്യം സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തള്ളിക്കളഞ്ഞു. ഈ ഭേദഗതി നിയമവിധേയമല്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ മാറ്റ് റിനാല്‍ഡി റൂളിംഗ് നല്‍കുകയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് റൂളിംഗ് നല്‍കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News