കെ റെയിലിൽ നിന്ന് സർക്കാർ പിന്മാറിയെന്നത് മാധ്യമങ്ങളുടെ കുപ്രചരണം: വ്യവസായ മന്ത്രി പി രാജീവ്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി എന്ന പ്രചരനം മാധ്യമസൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. “മാധ്യമങ്ങളുടെ കുപ്രചരണമാണത്, കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല, റെയിൽവേയുടെ സംയുക്ത സംരംഭമാണ് കെ റെയിൽവേ,” അദ്ദേഹം വ്യക്തമാക്കി.

റെയിൽവേ പദ്ധതിയായതിനാൽ കേന്ദ്രാനുമതി വേണം. ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ സാമൂഹിക പ്രത്യാഘാത പഠനം തുടരുകയാണ്. കെ റെയിലിന്റെ പിഴവുകൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്. പ്രോജക്ടിന് നല്ല വശങ്ങളുമുണ്ട്. അത് കൂടി എല്ലാവരും പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

നിയമസഭ ചേരുമ്പോൾ ആശങ്കയില്ല. നേരത്തെയുള്ള അതേ നമ്പറിൽ തന്നെയാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോഴുമുള്ളത്. തൃക്കാക്കരയിൽ ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടത് വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇനിയും ശ്രമിക്കും.

അതിന് അനുയോജ്യമായ രീതിയില്‍ സ്ഥാനാർഥിനിര്‍ണയം നടത്തും. തക്കതായ പ്രചാരണവും സംഘടിപ്പിക്കും. ഇത്തരം പ്രവര്‍ത്തന രീതികളിലൂടെ പലയിടത്തും ഇടതുമുന്നണി വിജയിച്ചിട്ടുണ്ട്. മണ്ഡലം യുഡിഎഫ് ശക്തികേന്ദ്രമാണെന്ന വിലയിരുത്തൽ എൽ ഡി എഫിന് നേരത്തേ തന്നെയുണ്ടായിരുന്നതായും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News