കശ്മീരികളെ സഹായിക്കാൻ പാക്കിസ്താന്റെ ഏക മാർഗം ഭീകരവാദം അവസാനിപ്പിക്കുക: ഇന്ത്യ

യുണൈറ്റഡ് നേഷൻസ്: കശ്മീരിലെ ജനങ്ങളെ സഹായിക്കാൻ പാക്കിസ്താന് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം തീവ്രവാദം അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യ. കശ്മീരികൾക്ക് യുഎൻ മാനുഷിക സഹായം ആവശ്യമാണെന്ന പാക്കിസ്താന്‍ പ്രതിനിധിയുടെ അഭിപ്രായത്തിന് മറുപടിയായി ഇന്ത്യയുടെ യുഎൻ മിഷനിലെ മന്ത്രി നിതീഷ് ബിർദിയാണ് മറുപടി പറഞ്ഞത്.

പാക്കിസ്താന്‍ പ്രതിനിധികൾ യുഎൻ പ്ലാറ്റ്‌ഫോമുകളെ തുടർച്ചയായി ദുരുപയോഗം ചെയ്ത് ഇന്ത്യയ്‌ക്കെതിരെ “തകർന്ന റെക്കോർഡ് പോലെ” ദുരുദ്ദേശ്യപരവും തെറ്റായതുമായ പ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ ജനങ്ങൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും യുഎന്നിന് അവരിലേക്ക് പ്രവേശനമില്ലെന്നും പാക് സ്ഥിരം പ്രതിനിധി മുനീർ അക്രം മാനുഷിക കാര്യങ്ങളെക്കുറിച്ചുള്ള സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ സെഷനിൽ പറഞ്ഞു.

മറുപടി നൽകാനുള്ള അവകാശം വിനിയോഗിച്ചുകൊണ്ട് ബിർദി പറഞ്ഞു, “ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ അന്നും ഇന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിൽക്കും. പാക്കിസ്താന്റെ അനധികൃത അധിനിവേശത്തിന് കീഴിലുള്ള പ്രദേശങ്ങളും അതിൽ ഉൾപ്പെടുന്നു.” ഒരു രാജ്യത്തുനിന്നും എത്ര വാചാടോപങ്ങൾക്കും പ്രചരണങ്ങൾക്കും ഈ വസ്തുത നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Print Friendly, PDF & Email

Leave a Comment

More News