2024 ജിഒപി പ്രൈമറി സര്‍വ്വേ; ട്രംപിനേക്കാള്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ക്കു മുന്‍തൂക്കം

ന്യൂഹാംപ്‌ഷെയര്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപിനേക്കാള്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഹാംപ്‌ഷെയര്‍ സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 39 ശതമാനം പേര്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ പിന്തുണച്ചപ്പോള്‍ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികള്‍ക്കു നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രേനൈറ്റ് സംസ്ഥാനമെന്നറിയപ്പെടുന്ന ന്യൂഹാംഷെയറിലാണ് ആദ്യ പൊതു ജനസര്‍വ്വെ സംഘടിപ്പിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

മുന്‍ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9% പേര്‍ മാത്രമാണ്. മുന്‍ സൗത്ത് കരോലിന ഗവര്‍ണറും യുഎന്‍ അംബാസഡറുമായിരുന്ന നിക്കി ഹേലിക്ക് 6% മാത്രമാണു ലഭിച്ചത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഡിസാന്റിസിനുള്ള പിന്തുണ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സര്‍വ്വേകള്‍ നല്‍കുന്ന സൂചന.

2024 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഫ്ലോറിഡ ഗവര്‍ണര്‍ വരുമെന്നതു ഇപ്പോള്‍ പ്രവചിക്കാനാവില്ല.

Print Friendly, PDF & Email

Leave a Comment

More News