ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ പ്രവര്‍ത്തന ഉത്ഘാടനം രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ കേരള ഘടകത്തിന്റെ പ്രവര്‍ത്തന ഉത്ഘാടനം ബഹു രമേഷ് ചെന്നിത്തല എം.എല്‍.എ. ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സന്തോഷ് നായരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റെടുത്തു.

ജെസ്സി റിന്‍സിയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും, അതുപോലെ തന്നെ ഏവരേയും ഏകോപിപ്പിച്ചു കൊണ്ടുപോകുവാനും എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ് അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്നു വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള തെറ്റായ നടപടികളും, ഇടപെടലുകളും നടത്തിയിട്ടുള്ള വ്യക്തിയല്ല. സാധാരണ ജീവിതം നയിക്കുന്ന ആഢംബര ഭ്രമതയോ, അധികാര മോഹമോ ഇല്ലാത്ത ഒരു നേതാവ് ആണ് രാഹുല്‍ ഗാന്ധി. അങ്ങനെയുള്ള ഒരു നേതാവിനെയാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇ.ഡി. ചെയ്തു കൊണ്ടിരിക്കുന്നതെന്നും രമേഷ് ചെന്നിത്തല അദ്ദേഹത്തിന്റെ ഉത്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

തദവസരത്തില്‍ ഐ.ഓ.സി. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടും സന്നിഹിതയായിരുന്നു. കേരളഘടകം ചിക്കാഗോയ്ക്ക് എല്ലാവിധ ആശംസകളും അവര്‍ അര്‍പ്പിച്ചു. ചെയര്‍മാന്‍ തോമസ് മാത്യു, ആശംസകള്‍ നല്‍കിയതോടൊപ്പം അമേരിക്കയിലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചു പോകേണ്ടതിന്റെ ആവശ്യകതയെകുറിച്ച് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

കൂടാതെ ചിക്കാഗോ ഘടകം ചെയര്‍മാന്‍ ജോര്‍ജ് പണിക്കര്‍, മുന്‍ പ്രസിഡന്റ് തമ്പി മാത്യു, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് അച്ചന്‍ കുഞ്ഞു, സണ്ണിവള്ളിക്കളം, ടോമി അമ്പനാട്ട്, ആന്റോ കവലയ്ക്കല്‍ (ട്രഷറാര്‍), സ്റ്റീഫന്‍ കിഴക്കേകുറ്റ്, സിബി മാത്യൂ, തോമസ് പൂതക്കരി, പ്രവീണ്‍ തോമസ്, നീതു തമ്പി, വിജയന്‍, ജോസ് കല്ലിടുക്കില്‍, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ മുന്നോട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോസ് തോമസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ സതീശന്‍ നായര്‍ എം.സി.ആയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News