കോഴിക്കോട്: ഉപയോഗശൂന്യമായ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രിസിറ്റി ജീവനക്കാര്‍ പോസ്റ്റ് പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആ സമയത്ത് ബൈക്കിന് പിന്നിൽ ഇരുന്ന് അതുവഴി പോയ അർജുന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അതേസമയം കെഎസ്ഇബി കരാർ ജീവനക്കാർ ഒരു സുരക്ഷയുമില്ലാതെയാണ് പോസ്റ്റ് മാറ്റാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിക്കാൻ കെഎസ്ഇബി ജീപ്പ് വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കടുത്ത അനാസ്ഥ ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട് – ബേപ്പൂർ പാത ഉപരോധിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news