എം.എ. യൂസഫലിയുടെ കാരുണ്യ ഹസ്തം; സൗദി അറേബ്യയില്‍ മരണപ്പെട്ട ബാബുവിന് ജന്മനാട്ടില്‍ അന്ത്യ വിശ്രമം

തിരുവനന്തപുരം: സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ അപകടത്തില്‍ പെട്ട് മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം എം എ യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജന്മനാട്ടിലെ വീട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ചാണ് ബാബു കെട്ടിടത്തില്‍ നിന്നു വീണ് മരണപ്പെട്ടത്.

പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ്സബാബുവിന്റെ മകന്‍ എബിന്‍ ലോക കേരള സഭയിലെത്തി ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ നേരിട്ടു കണ്ട് സഹായംഭര്‍ത്ഥിച്ചത്. അതനുസരിച്ച് യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ഇന്ന് (ജൂണ്‍ 23 വ്യാഴാഴ്ച) മൃതദേഹം ബാബുവിന്റെ വീട്ടിലെത്തിച്ച ശേഷം രാത്രി എട്ടുമണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തി.

സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്‍റെ മകൻ എബിന്‍ ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസങ്ങൾ നീങ്ങിയത്. യൂസഫലി വേദിയില്‍വച്ച് തന്നെ, അധികൃതരുമായി സംസാരിക്കുകയും വേഗത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് എബിന് ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു. എല്ലാ ചെലവുകളും യൂസഫലിയാണ് വഹിച്ചത്.

സ്പോണ്‍സറിനെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയിൽ ജോലി ചെയ്‌തിരുന്നത്. ഇതേ തുടർന്നുള്ള പിഴകള്‍ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment