മാവോയിസ്റ്റ് റിക്രൂട്ട്‌മെന്റ് കേസ്: നഗരത്തിൽ നിന്ന് വനിതാ അഭിഭാഷക ഉൾപ്പെടെ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : ഹൈക്കോടതിയിലെ അഭിഭാഷകയും സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ ചൈതന്യ മഹിളാ സംഘം (സിഎംഎസ്) അംഗവുമായ ചുക്ക ശിൽപയെ വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് കൂട്ടാളികളെയും ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെലങ്കാനയിലെ രംഗ റെഡ്ഡി, മേഡക്, സെക്കന്തരാബാദ് ജില്ലകളിലെ മൂന്നു സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും ഡോംഗരി ദേവേന്ദ്ര, ദുബാസി സ്വപ്ന, ചുക്ക ശിൽപ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ ചൈതന്യ മഹിളാ സംഘം (സിഎംഎസ്) അംഗങ്ങൾ നിരോധിത തീവ്രവാദ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ലേക്ക് ഗൂഢാലോചന നടത്തി ഒരു കോളജ് വിദ്യാർഥിയെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പെദ്ദബയലു പിഎസിൽ എഫ്‌ഐആർ നമ്പർ 01/2022 ജനുവരിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ മൂന്നിന് എൻഐഎ കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകരമായ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News