ഫാദർ ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു. ജൂലൈ 7 ന് അമേരിക്കയിലെത്തുന്ന ഫാദർ ഡേവിസ് ചിറമേൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ജൂലൈ 25 ന് മടങ്ങി പോകും. 5 വർഷങ്ങൾക്ക് ശേഷമാണ് ഫാദർ ഡേവിസ് ചിറമേൽ വീണ്ടും അമേരിക്ക സന്ദർശിക്കുന്നത് .

കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിന് ശേഷം നാട്ടിലെത്തി അദ്ദേഹം ആരംഭിച്ച ഹങ്കർ ഹൻഡ് , ക്ലോത്ത് ബാങ്ക് , ഹൃദയപൂർവം പ്രവാസി എന്നീ പദ്ധതികൾ വൻ വിജയമായിരുന്നു. അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മലയാളികളുടെ സഹകരണം ഈ പദ്ധതികളുടെ വിജയത്തിന് സഹായകരമായി.

കൂടുതൽ വിവരങ്ങൾക്ക്: 305 776 7752

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment