ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍

തൃശൂര്‍ ജില്ലാതല ഉദ്ഘാടനത്തില്‍ ക്ഷേമ പദ്ധതി അപേക്ഷാ ഫോം ഏറ്റു വാങ്ങുന്നു

‘പ്രവാസി ക്ഷേമ പദ്ധതികൾ – അറിയാം’ എന്ന തലക്കെട്ടിൽ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടികളില്‍ നൂറൂകണക്കിനാളുകള്‍ വിവിധ പദ്ധതികളില്‍ അംഗങ്ങളായി.

നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ്‌ കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.

എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങള്‍ സംഘടിപ്പിച്ച ക്ഷേമനിധി ബൂത്തുകള്‍ ജില്ലാ പ്രസിഡണ്ട് അഫ്സല്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ അജ്മല്‍ സാദിഖ്, ശുഐബ് മുഹമ്മദ്, ശഫീഖ് ടി.കെ, ജാസിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാമ്പയിന്‍ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം മിസയീദില്‍ വച്ച് നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നിഹാസ്, സംസ്ഥാന കമ്മറ്റിയംഗം അനസ് ജമാല്‍, ജില്ലാ നേതാക്കളായ അലി ഹസന്‍, അല്‍ ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാലക്കാട് ജില്ലാ തല സംഗമം കാമ്പയിന്‍ കണ്‍ വീനര്‍ ഫൈസല്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയമഗം രാധാകൃഷണന്‍ ജില്ലാ പ്രസിഡണ്ട് റാഫിദ് പുതുക്കോട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വക്ര സൂഖിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച കാരവന്‌ കള്‍ച്ചറല്‍ ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍, ട്രഷറര്‍ അംജദ് കൊടുവള്ളി, ജില്ലാക്കമ്മറ്റിയംഗം സൈനുദ്ദീന്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരൂര്‍ താനൂര്‍ മണ്ഡലങ്ങള്‍ സം യുക്തമായി സംഘടിപ്പിച്ച കാമ്പയിന്‍ ഉദ്ഘാടനം കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം കമ്മറ്റി മദീന ഖലീഫയില്‍ സംഘടിപ്പിച്ച ക്ഷേമ പദ്ധതി ബൂത്തിന്‌ മണ്ഡലം പ്രസിഡണ്ട് നജ്മല്‍ തുണ്ടിയില്‍, കണ്‍വീനര്‍ ഷരീഫ് കെ.പി തുടങ്ങിയവരും കുറ്റ്യാടി മണ്ഡലം ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദോഹ ജദീദ് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ക്ഷേമ നിധി ബൂത്തുകള്‍ മണ്ഡലം പ്രസിഡണ്ട് കെ.ടി. ഷരീഫ് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റിയംഗം ടി.കെ യാസര്‍, മണ്ഡലം നേതാക്കളായ റിയാസ് കോട്ടപ്പള്ളി, ഷംസുദ്ദീന്‍ തിരുവള്ളൂര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍ മണ്ഡലം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ആത്മാഭിമാന സദസ്സ് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് മാള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷനം നടത്തി സംസ്ഥാന കമ്മറ്റിയംഗം ആബിദ സുബര്‍, ജില്ലാക്കമറ്റിയംഗം അല്‍ ജാബിര്‍, മണ്ഡലം നേതാക്കളായ അബ്ദുല്ലത്തീഫ്, മാജിദ മുഹിയുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആലപ്പുഴ ജില്ലാക്കമ്മറ്റി സഫാ വാട്ടർ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ നടത്തിയ കാമ്പയിന്‍ വിശദീകരണ സംഗമം കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സഞ്ജയ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാഷിം, സെക്രട്ടറി അസീം, മണലൂർ മണ്ഡലം ഭാരവാഹികളായ നദീം, റബീഹ് എന്നിവർ സംസാരിച്ചു.

വിവിധ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, കാമ്പയിന്‍ കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട്, നോര്‍ക്ക സെല്‍ അംഗളായ നിസ്താര്‍ കൊച്ചി, ശാക്കിര്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ കാമ്പയിന്‍ വിശദീകരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment