നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ മർദ്ദിച്ചു

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ചതിന് രോഷാകുലരായ ജനക്കൂട്ടം ഭർത്താവിനെ മർദ്ദിച്ചു. അയോദ്ധ്യയിൽ ഇത്തരം അശ്ലീലത വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം.

ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിച്ചിട്ടും സാധിച്ചില്ല.

സംഭവത്തിൽ അയോദ്ധ്യ പോലീസ് കേസെടുത്തു. “അന്വേഷിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും കോട്വാലി പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” പോലീസ് ട്വീറ്റിൽ പറഞ്ഞു.

ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ. സരയൂ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അവിടത്തെ ജനങ്ങൾ അതിനെ പവിത്രമായി കണക്കാക്കുന്നു.

Leave a Comment

More News