അഗ്‌നിവീരന്മാർക്ക് പെൻഷൻ ലഭിക്കുന്നില്ലെങ്കിൽ ജനപ്രതിനിധികൾക്ക് എന്തിന്?: വരുൺ ഗാന്ധി

പിലിഭിത്ത്: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി.

‘അഗ്നിപഥ്’ പദ്ധതി ജൂൺ 14ന് കേന്ദ്രസർക്കാർ അവതരിപ്പിച്ചതു മുതൽ വരുണ്‍ ഗാന്ധി ചോദ്യം ചെയ്യുന്നുണ്ട്. നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ യുവ സൈനികരെ റിക്രൂട്ട് ചെയ്യാനും അവരിൽ 75 ശതമാനം പേരെ പെൻഷനും ആരോഗ്യ ആനുകൂല്യങ്ങളും കൂടാതെ വിരമിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. എന്നാല്‍, 11.70 ലക്ഷം രൂപയുടെ എക്സിറ്റ് പാക്കേജ് അവർക്ക് ഉറപ്പു നൽകുന്നു.

“കുറച്ച് കാലം സേവനമനുഷ്ഠിക്കുന്ന അഗ്നിവീരന്മാർക്ക് പെൻഷന് അർഹതയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സൗകര്യം ജനപ്രതിനിധികൾക്ക്? രാജ്യത്തെ സംരക്ഷിക്കുന്നവർക്ക് പെൻഷൻ അവകാശമില്ലെങ്കിൽ എന്റേത് ഉപേക്ഷിക്കാൻ ഞാനും തയ്യാറാണ്,” അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

“അഗ്നിവീരന്മാർക്ക് പെൻഷൻ ലഭിക്കുമെന്ന് ഉറപ്പാക്കാൻ, എം‌എല്‍‌എമാരും എം‌പിമാരും പെൻഷൻ ഉപേക്ഷിക്കാൻ തയ്യാറാണോ,” അദ്ദേഹം ചോദിച്ചു.

നേരത്തെ, അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് സ്കീമിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അദ്ദേഹം പിന്തുണ നൽകിയിരുന്നുവെങ്കിലും അഹിംസയുടെ പാത പിന്തുടരാൻ അവരെ പ്രേരിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News