അമ്മയുടെ യോഗം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ഭാരവാഹികള്‍

താരസംഘടനയായ അമ്മയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അധികൃതർ. ഷമ്മി തിലകന്റെ ഭാഗം കേട്ട ശേഷം നടപടിയെടുക്കുമെന്ന് നടൻ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഷമ്മിയെ അമ്മയിൽ നിന്ന് പുറത്താക്കിയതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം.

2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്‌. ഇത് കണ്ടയുടന്‍ യോഗത്തില്‍ പങ്കെടുത്തിരുന്ന താരങ്ങളിലൊരാള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാല്‌ തവണ വിശദീകരണം നല്‍കാന്‍ ഷമ്മിയോട്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാനോ വിശദീകരണം നല്‍കാനോ നടന്‍ തയ്യാറായില്ല.

തുടര്‍ന്ന് നടനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണ് പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്കെതിരെ നടന്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടതും വിവാദമായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment