‘എന്തിനാണ് ഒരു പെട്ടിക്കട കൊള്ളയടിക്കുന്നത്?’; രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ചതിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

ആലപ്പുഴ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചെന്ന് കേട്ടിട്ടുണ്ടെന്നും എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Comment

More News