ത്രിപുര കലാപം: കോൺഗ്രസ് എംപിമാരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും

ന്യൂഡൽഹി: ത്രിപുരയിലെ പാർട്ടി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ മൂന്നംഗ എംപിമാരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കാൻ തീരുമാനിച്ചു.

ഗൗരവ് ഗൊഗോയ്, നസീർ ഹുസൈൻ എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച ത്രിപുര സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കും.

ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ മാപ്പ് പറയണമെന്നും ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അഗർത്തല ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബർമാന്റെ തകർപ്പൻ വിജയത്തിന് ശേഷം ത്രിപുര പിസിസി അദ്ധ്യക്ഷൻ ബിരജിത് സിൻഹയെയും മറ്റ് കോൺഗ്രസ് പ്രവർത്തകരെയും ബിജെപി ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും കോൺഗ്രസ് ഭവനു നേരെ നടത്തിയ ബുദ്ധിശൂന്യമായ ആക്രമണത്തെയും പാർട്ടി ശക്തമായി അപലപിക്കുന്നതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

ക്രമസമാധാനം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ രാഷ്ട്രപതി ഭരണം വേണ്ടിവരും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്കും ഭാരവാഹികൾക്കും സുരക്ഷ ഉറപ്പാക്കാനും ഞങ്ങൾ അധികാരികളോട് അഭ്യർത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News