എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ച്; അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ജേതാക്കൾ

കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ചിൽ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ജേതാക്കളായി. ഇന്ത്യയിലെ എല്ലാ യൂണിവേഴ്‌സിറ്റികളെയും പങ്കെടുപ്പിച്ചു നടത്തിയ ശാരീരിക വ്യായാമ മത്സരത്തിൽ ഒരു ജീവനക്കാരനും 2 വിദ്യാർത്ഥികളുമടങ്ങുന്ന കാറ്റഗറി 2 വിഭാഗത്തിലാണ് അമൃതപുരി കാമ്പസ് ജേതാക്കളായത്. സുദർശന മണ്ടേല, ശിവപ്രകാശ്, ഗ്രഹാം ഫിലിപ്പ് എന്നിവരടങ്ങുന്ന ടീമാണ് വിജയിച്ചത്.

ആരോഗ്യവും സന്തോഷവും നിറഞ്ഞ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷന്റെ (എഐസിടിഇ) നേതൃത്വത്തിൽ ഫിറ്റ് ഇന്ത്യ ചലഞ്ച് സംഘടിപ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News