അമ്മ ഒരു ക്ലബ്ബല്ല; പീഡന ആരോപണം നേരിടുന്ന വിജയ് ബാബു രാജിവെയ്ക്കണെമെന്ന് ഗണേഷ്കുമാര്‍

തിരുവനന്തപുരം: ദിലീപ് ചെയ്തതുപോലെ പീഡന ആരോപണം നേരിടുന്ന നറ്റന്‍ വിജയ് ബാബുവും രാജിവെക്കണമെന്ന് മുൻ മന്ത്രിയും സിനിമാ നടനുമായ ഗണേഷ് കുമാർ പറഞ്ഞു.

‘സാധാരണ ക്ലബ്ബുകളിലേതുപോലെ ബാര്‍ സൗകര്യവും ചീട്ടുകളി സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടില്ല. അമ്മ ഒരു ലാഭരഹിത ജീവകാരുണ്യ, നോൺ-ക്ലബ് ആയിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയാണ്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അമ്മ പ്രസിഡന്റ് മോഹൻലാല്‍ വ്യക്തമാക്കണം.

ഇടവെള ബാബുവിന്റെ പ്രസ്താവന വേദനാജനകമായി തോന്നി. അമ്മയിലെ അംഗങ്ങൾ വാർദ്ധക്യത്തിൽ കഷ്ടപ്പെടാതിരിക്കാൻ താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ സൊസൈറ്റി രൂപീകരിച്ചതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ക്ലബ്ബാണെന്ന് ഇടേവള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നുവെന്നും ക്ലബ്ബ് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍, ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതു സമൂഹത്തോടും മാപ്പുപറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ ദിലീപ് രാജിവെച്ചതു പോലെ, വിജയ് ബാബുവും രാജിവെക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

‘എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആരോ പൈസ വാങ്ങിച്ചു, പടത്തില്‍ ചാന്‍സ് കിട്ടുമെന്ന് പറഞ്ഞ് സ്വാധീനിച്ചു, എന്നെല്ലാം അതിജീവിത ആരോപിക്കുന്നു. ഇതില്‍ അമ്മ നേതൃത്വം മറുപടി നല്‍കണം.

ആരോപണ വിധേയനായ നടന്‍ ഗൾഫിലേക്ക് പോയപ്പോള്‍ ബാബുവും കൂടെയുണ്ടായിരുന്നുവെന്നാണ് സൂചന. ആരോപണവിധേയനായ വ്യക്തി വിവിധ ക്ലബ്ബുകളിൽ അംഗമാണെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി പറയുന്നത് ആർക്ക് വേണ്ടിയാണെന്നും ഗണേഷ് കുമാർ ചോദിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News