പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയില്‍ ഊഷ്മള സ്വീകരണം; ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഭരണാധികാരി രാജകുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയാണ് മോദിയെ സ്വീകരിച്ചത്.

അബുദാബി വിമാനത്താവളത്തിൽ എത്തി തന്നെ നേരിട്ട് സ്വീകരിച്ചതിന് മോദി നന്ദി പറഞ്ഞു. മെയ് 13 ന് അന്തരിച്ച രാഷ്ട്രത്തിന്റെ മുൻ പ്രസിഡന്റിന്റെ വിയോഗത്തിൽ വ്യക്തിപരമായി അനുശോചനം അറിയിക്കാൻ ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇ സന്ദർശിച്ചത്.

കൂടാതെ, ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് ഇന്ത്യ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

ഒരു പ്രത്യേക സാഹചര്യത്തില്‍, യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അബുദാബി വിമാനത്താവളത്തിൽ എത്തിയിരുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

 

Print Friendly, PDF & Email

Related posts

Leave a Comment