ഫ്രറ്റേണിറ്റി സ്കൂള്‍ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി

അസിസ്റ്റന്റ് സെക്രട്ടറി ആബിദ് വല്ലപ്പുഴ ഉദ്ഘാടനം നിർവഹിക്കുന്നു

ചെർപ്പുളശേരി: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന സ്കൂൾ അംഗത്വ പ്രചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെർപ്പുളശേരി ജി.വി.എച്ച്.എസ്.എസിൽ നടന്നു. വിദ്യാർത്ഥികളായ അൽത്താഫ്, റിഹാന എന്നിവർക്ക് അംഗത്വ കാർഡ് കൈമാറി സംസ്ഥാന കാമ്പസ് അസി. സെക്രട്ടറി ആബിദ് വല്ലപ്പുഴയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഷൊർണൂർ മണ്ഡലം കൺവീനർ അമീന, ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം അമാന, സ്കൂൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സ്കൂൾ യൂണിറ്റിന്റെ ഈ അദ്ധ്യയന വർഷത്തേക്കുള്ള പ്രസിഡന്റായി അനീഖും സെക്രട്ടറിയായി റിഹാനയും തെരഞ്ഞെടുക്കപ്പെട്ടു.

 

Print Friendly, PDF & Email

Related posts

Leave a Comment