നടി മീനയുടെ ഭർത്താവ് വിദ്യാസാഗര്‍ അന്തരിച്ചു; അപൂർവമായ അണുബാധയാണ് മരണ കാരണം

പ്രശസ്ത നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി അന്തരിച്ചു.

2009-ലാണ് ബംഗളൂരു ആസ്ഥാനമായുള്ള ഐടി ബിസിനസുകാരനായ വിദ്യാസാഗറുമായി മീനയുടെ വിവാഹം നടന്നത്.
ഏക മകള്‍ നൈനിക 2016-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘തെരി’യിൽ ദളപതി വിജയിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.

ശ്വാസകോശ അണുബാധ ഗുരുതരമായതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. അണുബാധയെ തുടർന്ന് ഏതാനും മാസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ വർഷമാദ്യം അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും കോവിഡ്-19 പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷമാണ് അണുബാധ രൂക്ഷമായത്. ശ്വാസകോശം മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അനുയോജ്യമായ ദാതാവിനെ കണ്ടെത്താനാകാത്തതിനാൽ ട്രാൻസ്പ്ലാൻറ് നടത്താനായില്ല.

“മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു, മീനയ്ക്കും അവരുടെ കുടുംബത്തിന്റെ അടുത്തവർക്കും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,” മുതിർന്ന കോളിവുഡ് നടൻ ശരത്കുമാർ അനുശോചന ട്വീറ്റിൽ കുറിച്ചു.

വിദ്യാസാഗറിന്റെ മൃതദേഹം ഇന്ന് ചെന്നൈയിലെ ബസന്ത് നഗറിൽ സംസ്കരിക്കും.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment