എൽ.എം.സി. പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്നി ഏലിയാമ്മ സണ്ണി അന്തരിച്ചു

സ്കോട്‌ലന്‍ഡ്: മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്‌ലന്‍ഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്‌മ സ്കോട്‌ലന്‍‌ഡ് റീജിയൻ കോഓർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മപത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു.

പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തുവീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്‌ലന്‍ഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവകാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി സണ്ണി (എഞ്ചിനീയർ), ഡോ. ടെന്നി സണ്ണി (ഓസ്ട്രേലിയ), ടെജി സണ്ണി (സയന്റിസ്റ്റ്, ഓക്സ്ഫോർഡ്). സംസ്കാരം നാട്ടിൽ വെച്ചു് നടക്കും.

ഏലിയാമ്മ സണ്ണിയുടെ നിര്യാണത്തിൽ ലിമ വേൾഡ് ലൈബ്രറി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, ലിമ വേൾഡ് ലൈബ്രറി, കെ.പി.ആമസോൺ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ കാരൂർ സോമൻ, എഴുത്തുകാരായ അഡ്വ. റോയി പഞ്ഞിക്കാരൻ (ലിമ ലൈബ്രറി ലീഗൽ അഡ്വൈസർ), ഡോ. സുനിത ഗണേഷ് (സബ് എഡിറ്റർ), മിനി സുരേഷ്, ഡോ. മുഞ്ഞിനാട് പത്മകുമാർ, ലീല തോമസ് (ബോട്സ്വാന- ആഫ്രിക്ക), ബേബി ജോൺ താമരവേലി (മസ്‌ക്കറ്റ്), ബേബി കാക്കശേരി (സ്വിറ്റ്സര്‍ലന്‍‌ഡ്), ജോസ് പുതുശേരി, ജോസ് കുമ്പിളുവേലിൽ (ജർമ്മനി), ആന്റണി പുത്തൻപുരക്കൽ (ഓസ്ട്രിയ) മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡോണ മയൂര (അമേരിക്ക), സ്വപ്ന ജേക്കബ് (കുവൈറ്റ്), ഷിബു എബ്രഹാം സംഗീത സംവിധായകൻ – ഓസ്ട്രേലിയ), യേശുസീലൻ (അബുദാബി), റെജി നന്തികാട്ട് (ലണ്ടൻ മലയാള സാഹിത്യവേദി കോഓർഡിനേറ്റർ), എൽ.എം.സി.സെക്രട്ടറി ശശി ചെറായി, ജഗദീഷ് കരിമുളക്കൽ (എൽ.എം.സി.കോഓർഡിനേറ്റർ) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ജഗദീശ് കരിമുളക്കൽ,
എൽ.എം.സി. കോഓർഡിനേറ്റർ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News