മണിപ്പൂരില്‍ മണ്ണിടിച്ചിലില്‍ 7 പേർ മരിച്ചു; 13 പേര്‍ക്ക് പരിക്കേറ്റു

ന്യൂഡൽഹി: മണിപ്പൂരിലെ നോനി ജില്ലയിൽ റെയിൽവേ കൺസ്ട്രക്ഷൻ ക്യാമ്പിന് സമീപം വൻ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച അർദ്ധരാത്രിയിൽ നിർമ്മാണ ക്യാമ്പിൽ മണ്ണിടിച്ചിലുണ്ടായ സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.

നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നടന്നുകൊണ്ടിരിക്കുന്ന ജിരിബാം-ഇംഫാൽ പുതിയ ലൈൻ പദ്ധതിയുടെ ടുപുൾ സ്റ്റേഷൻ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സിപിആർഒ അറിയിച്ചു.

മണ്ണിടിച്ചിലിൽ ട്രാക്കുകളും നിര്‍മ്മാണ തൊഴിലാളികളുടെ ക്യാമ്പുകളും തകര്‍ന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് എൻഎഫ് റെയിൽവേ സിപിആർഒ അറിയിച്ചു.

ഇതുവരെ രക്ഷപ്പെടുത്തിയ 19 പേര്‍ നോനി ആർമി മെഡിക്കൽ യൂണിറ്റിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും പുതിയ മണ്ണിടിച്ചിലുകളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് സിപിആർഒ അറിയിച്ചു.

മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുമായും ഷാ സംസാരിച്ചു. എൻ‌ഡി‌ആർ‌എഫിന്റെ രണ്ട് ടീമുകൾ കൂടി ടുപുലിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ ടുപുൾ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി @NBirenSingh, @Ashwini Vaishnaw എന്നിവരുമായി സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാണ്. എൻഡിആർഎഫിന്റെ ഒരു സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. 2 ടീമുകൾ കൂടി ടുപുലിലേക്കുള്ള യാത്രയിലാണ്, ”ഷാ ട്വീറ്റ് ചെയ്തു.

ജിരിബാമിൽ നിന്ന് ഇംഫാലിലേക്കുള്ള നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ ലൈനിന്റെ സംരക്ഷണത്തിനായി നോനി ജില്ലയിലെ ടുപുൾ റെയിൽവേ സ്റ്റേഷന് സമീപം വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ ആർമിയുടെ 107 ടെറിട്ടോറിയൽ ആർമിയുടെ കമ്പനി സ്ഥലത്തിന് സമീപം ബുധനാഴ്ചയും വ്യാഴാഴ്ചയും രാത്രിയാണ് സംഭവം നടന്നത്.

ഇന്ത്യൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും നിരകൾ പൂർണ്ണ തോതിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഗുരുതരമായി പരിക്കേറ്റവരുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിനെത്തുടർന്ന് ഇജായ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു, ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News