52 കാരനായ ഇറാഖി തീർഥാടകൻ ഹജ്ജ് നിർവഹിക്കാൻ ബ്രിട്ടനിൽ നിന്ന് കാൽനടയായി മക്കയിലെത്തി

ഇറാഖ്-കുർദിഷ് വംശജനായ 52 കാരനായ ആദം മുഹമ്മദ് ഹജ്ജ് നിർവഹിക്കുന്നതിനായി 11 മാസത്തെ കാൽനടയാത്ര പൂർത്തിയാക്കി 11 രാജ്യങ്ങൾ താണ്ടി മക്കയിലെത്തി.

ഇറാഖി യാത്രികൻ 2021 ഓഗസ്റ്റ് 1 നാണ് ബ്രിട്ടനിൽ നിന്ന് പുറപ്പെട്ടത്. തന്റെ സ്വകാര്യ സാധനങ്ങൾ കൊണ്ടുപോകാൻ ഒരു മുച്ചക്ര ട്രോളിയുമായാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്.

ബ്രിട്ടനിലെ വോൾവർഹാംപ്ടണിൽ നിന്ന് സൗദി അറേബ്യയിലെ മക്കയിലേക്കുള്ള 6500 കിലോമീറ്റർ യാത്രയാണ് ആദം പൂർത്തിയാക്കിയത്.

നെതർലൻഡ്‌സ്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബൾഗേറിയ, തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ കടന്ന് സൗദി അറേബ്യയിൽ പ്രവേശിച്ചു.

തന്റെ സാഹചര്യം കണ്ട് ആശ്ചര്യപ്പെട്ടതിനെത്തുടർന്ന് അന്വേഷിക്കാൻ പല രാജ്യങ്ങളിലും പോലീസ് തന്നെ അറസ്റ്റ് ചെയ്തു എന്നതൊഴിച്ചാൽ ഉപദ്രവിച്ചിട്ടില്ലെന്ന് ആദം പറഞ്ഞു. യാത്രയിൽ പലരും തന്നെ സഹായിച്ചു, പക്ഷേ താൻ
ആരില്‍ നിന്നും സഹായം ചോദിച്ചില്ല.

“ഒരു ദിവസം ഞാൻ ഉണർന്നു, ഞാൻ ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കാന്‍ മക്കയിലേക്ക് നടന്നു പോകുമെന്ന് പ്രതിജ്ഞയെടുത്തു, അതാണ് ഞാൻ ചെയ്തത്. ഒപ്പം വഴിയിൽ പ്രാർത്ഥിക്കാനും, ഒരു മനുഷ്യവർഗമെന്ന നിലയിൽ ഞങ്ങളോട് കരുണ കാണിക്കാനും ഞങ്ങളോട് ക്ഷമിക്കാനും അല്ലാഹുവിനോട് അപേക്ഷിക്കാനും പ്രാര്‍ത്ഥിച്ചു,” അദ്ദേഹം പറഞ്ഞു. തന്നോട് ഉദാരമനസ്കത കാണിച്ച സൗദിയിലെ ജനങ്ങൾക്ക് ആദം നന്ദി അറിയിച്ചു.

ഇറാഖി സൈന്യത്തിൽ ഒരു സൈനികനായി സേവനമനുഷ്ഠിക്കുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്ത ശേഷം 1990 കളുടെ അവസാനത്തിലാണ് ആദം യുകെയിലേക്ക് താമസം മാറിയത്.

ഈ വർഷം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒരു ദശലക്ഷം തീർത്ഥാടകരെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കുമെന്ന് ഏപ്രിൽ 9 ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.

ഹജ്ജ് 2022 ഈ വർഷം ജൂലൈ 7 മുതൽ 12 വരെയാണ്.

https://twitter.com/OKAZ_online/status/1541169283040006147?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541169283040006147%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fwatch-52-year-old-iraqi-pilgrim-arrives-in-makkah-on-foot-from-britain-to-perform-haj-2360615%2F

Print Friendly, PDF & Email

Leave a Comment

More News