സംസ്ഥാനങ്ങളിലുടനീളമുള്ള എഫ്‌ഐആർ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: വിവാദ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളെല്ലാം അന്വേഷണത്തിനായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. തനിക്ക് നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും ശർമ്മ കൂട്ടിച്ചേർത്തു.

മുൻ ബി.ജെ.പി ദേശീയ വക്താവ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവന രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമാവുകയും പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. സൗദി അറേബ്യയും ഖത്തറും പോലുള്ള ചില അറബ് രാജ്യങ്ങൾ ഇതിനെതിരെ പ്രകോപിതരായതിന് ശേഷമാണ് നൂപുർ ശർമ്മയുടെ വീക്ഷണങ്ങളെ ബിജെപിയുടെ ഉന്നത നേതൃത്വം തള്ളിക്കളയാൻ തീരുമാനിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News