ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യുന്ന സ്ത്രീകളെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടൺ: 50 വർഷം പഴക്കമുള്ള റോ വി വേഡ് (Roe v Wade) വിധി സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഭരണഘടനാപരമായ പ്രത്യുൽപാദന അവകാശങ്ങൾ നഷ്ടപ്പെട്ടതിനാൽ രാജ്യത്തുടനീളം ഗർഭച്ഛിദ്രത്തിനായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ഡെമോക്രാറ്റിക് ഗവർണർമാരുടെ ഒരു വെർച്വൽ സമ്മേളനത്തിൽ സംസാരിക്കവെ, “അബോർഷന് കാരണമായ മരുന്നുകൾ വിലക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ലഭിക്കുന്നതിന് തന്റെ ഭരണകൂടം ഗ്യാരന്റി നൽകുമെന്ന്” പ്രസിഡന്റ് പ്രസ്താവിച്ചു.

ചില സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രം നടത്തുന്നതിനായി സംസ്ഥാന അതിർത്തികളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. അത് സംഭവിക്കുമെന്ന് ആളുകൾ കരുതുന്നില്ലെങ്കിലും അത് നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സ്ഥാപിച്ച ചരിത്രപരമായ വിധി ജൂൺ 24-ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിർദ്ദിഷ്ട സന്ദർഭങ്ങളിലൊഴികെ 15 ആഴ്ച ഗർഭഛിദ്രത്തിന് ശേഷമുള്ള എല്ലാ ഗർഭഛിദ്രങ്ങളും വിലക്കിക്കൊണ്ടുള്ള മിസിസിപ്പി നിയമത്തെക്കുറിച്ചുള്ള അപ്പീൽ കേസ് പരിഗണിച്ച ശേഷമാണ് സുപ്രീം കോടതി നിഗമനത്തിലെത്തിയത്.

കോടതി വിധിക്ക് ശേഷം, പതിമൂന്ന് സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രത്തിനുള്ള പ്രവേശനം ഇതിനകം തന്നെ കർശനമായി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News