ദോഹ ആണവ ചർച്ചകളിൽ മുൻകൈ എടുക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു: ഇറാൻ

ദോഹ (ഖത്തര്‍): 2015ലെ ഇറാനിയൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് ദോഹയിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ക്രിയാത്മകമായി ഇടപെടുന്നതിൽ യുഎസ് പരാജയപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ ഇക്കാര്യം വ്യക്തമാക്കിയത്.

ജൂൺ 29-30 തീയതികളിൽ ദോഹയിൽ നടന്ന ചർച്ചകൾ പോസിറ്റീവ് ആണെന്ന് വിശേഷിപ്പിച്ച അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു, “നമുക്ക് നയതന്ത്രത്തിനുള്ള അവസരം എങ്ങനെ ഉപയോഗിക്കാൻ അമേരിക്കൻ പക്ഷം ശ്രമിക്കുമെന്ന് കാത്തിരുന്ന് കാണണം.”

“നല്ലതും ശാശ്വതവുമായ” ഉടമ്പടിയിലെത്തുന്നതിൽ ഇറാൻ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ചർച്ചകളിൽ തങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും എല്ലായ്പ്പോഴും അവതരിപ്പിച്ചിട്ടുണ്ടെന്നും അമീർ-അബ്ദുള്ളാഹിയൻ കൂട്ടിച്ചേർത്തു.

ഖത്തർ തലസ്ഥാനത്ത് ഇറാനും യുഎസും തമ്മിൽ നടന്ന രണ്ട് ദിവസത്തെ പരോക്ഷ ചർച്ചകൾ പരാജയപ്പെട്ടെന്നു മാത്രമല്ല, ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിൽ അവശേഷിക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) കരാറിലും പരാജയപ്പെട്ടു.

2015 ജൂലൈയിൽ ലോകത്തിലെ പ്രധാന രാജ്യങ്ങളുമായി ഇറാൻ JCPOA ഒപ്പു വെച്ച് രാജ്യത്തിന്മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്തതിന് പകരമായി തങ്ങളുടെ ആണവ പരിപാടികൾ തടയാൻ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2018 മെയ് മാസത്തിൽ ജെസിപിഒഎയിൽ നിന്ന് പിന്മാറുകയും ടെഹ്‌റാനെതിരെ ഏകപക്ഷീയമായ ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും കരാറിന് കീഴിലുള്ള ചില പ്രതിബദ്ധതകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചകൾ 2021 ഏപ്രിലിൽ വിയന്നയിൽ ആരംഭിച്ചെങ്കിലും ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള രാഷ്ട്രീയ വ്യത്യാസങ്ങൾ കാരണം ഈ വർഷം മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ചു.

Print Friendly, PDF & Email

Leave a Comment

More News