സ്വർണക്കടത്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ദൂതന്‍ ചമഞ്ഞ ഷാജ് കിരൺ ഫോണ്‍ രേഖകള്‍ നശിപ്പിച്ചതായി സംശയം

കൊച്ചി: സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാനാണെന്ന വ്യാജേന മുഖ്യമന്ത്രിയുടെ ദൂതന്‍ ചമഞ്ഞ് സ്വപ്ന സുരേഷുമായി അടുപ്പം കാണിച്ച ഷാജ് കിരൺ മൊബൈൽ ഫോണിലെ നിര്‍ണ്ണായക രേഖകൾ നശിപ്പിച്ചതായി സംശയം. ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന സുരേഷ് വിശേഷിപ്പിച്ചത്.

ഷാജ് കിരണിന്റെ ഫോണും മൊബൈല്‍ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഷാജ് കിരണ്‍ അതൊന്നം ഇഡിക്ക് കൈമാറിയിട്ടില്ല. അതെല്ലാം ക്രൈംബ്രാഞ്ചിന് നല്‍കിയെന്നാണ് ഷാജ് കിരണ്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍ ഫോണും രേഖകളും ക്രൈംബ്രാഞ്ച് കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഷാജ് കിരണിന് സാധിച്ചിട്ടില്ല.

സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ സ്വപ്‌നയുമായി ഷാജ് കിരണ്‍ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായപ്പോൾ ഇയ്യാള്‍ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. സ്വപ്‌ന കേസിൽ ഷാജിനെ മാപ്പു സാക്ഷിയാക്കാൻ പോലീസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Comment

More News