ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം ഡോളറിന് തുല്ല്യമായി

വാഷിംഗ്ടണ്‍:  യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗീക കറന്‍സിയായ യൂറോയുടെ മൂല്യം തകര്‍ന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന് ആദ്യമായി യൂറോ കറന്‍സി പുറത്തിറക്കിയതിനുശേഷം ഒന്നുരണ്ടുവര്‍ഷങ്ങള്‍ യൂറോയുടെ മൂല്യം ഡോളറിനോടു ഏകദേശം തുല്യമായിരുന്നുവെങ്കിലും, 2002 മുതല്‍ എന്നും ഉയര്‍ന്നു നിന്നിരുന്ന യൂറോ ജൂലായ് 12 ബുധനാഴ്ചയാണ് ഡോളറിന് തുല്യമായി ചരിത്രത്തില്‍ ഇടം പിടിച്ചത്.

ഒരു മാസത്തിനുള്ളില്‍ ഡോളറുമായുള്ള വിനിമയത്തില്‍ യൂറോയുടെ മൂല്യത്തില്‍ 10 ശതമാനമാണ് കുറവുണ്ടായത്.

ജര്‍മ്മനിയിലേക്കും, സമീപ രാജ്യങ്ങളിലേക്കും, ഓയില്‍ കയറ്റുമതി കുറക്കുമെന്ന റഷ്യയുടെ ഭീഷിണിയും, രണ്ടാഴ്ചയായി ഉയര്‍ന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തെകുറിച്ചുള്ള അനിശ്ചിതാവസ്ഥയുമാണ് യൂറോയുടെ മൂല്യതകര്‍ച്ചക്ക് കാരണമായത്.

യൂറോയുടെ മൂല്യം കുറഞ്ഞതു യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേയും കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. ചൊവ്വാഴ്ച യൂറോ-ഡോളര്‍ മൂലം(11.004) ആണ് അമേരിക്കന്‍ ഡോളറിനു മുമ്പില്‍ ഇന്ത്യന്‍ രൂപ കൂത്തു കുത്തുകയാണ്. ഒരു ഡോളറിന് 80 രൂപക്ക് മുകളിലാണ് ഇന്നത്തെ എക്സ്ചേയ്ഞ്ച് റേറ്റ്. വിദേശത്തു നിന്നും ഇന്ത്യയിലേക്കു ഡോളര്‍ ഒഴുകുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഒരു ഡോളറിന്റെ മൂല്യം തൊണ്ണൂറിനും, നൂറിനും ഇടയില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Print Friendly, PDF & Email

Leave a Comment

More News