ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദർശനം വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ആൾ കൈൻ്റ്സ് ഓഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻ്റ് സിസ്റ്റം ഇൻ്റഗ്രേട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇലക്ട്രോണിക് സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു.

പാലക്കാട് ഫോർട്ട് പാലൻസ് ഹോട്ടലിലെ ഡിലൈറ്റ് ഹാളിൽ വെച്ച് നടന്ന സെമിനാറ് സൗത്ത് സുഡാൻ മുൻ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രദർശനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ ഇൻഷുറൻസ് വിവരണം സംസ്ഥാന പ്രസിഡണ്ട് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കമ്പനികളുടെ സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനവും ഉപയോഗപ്പെടുത്തിയുള്ള സെമിനാറും നടന്നു.

പരിപാടിയുടെ ഭാഗമായി ട്രിനിറ്റി ഐ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് മാനേജർ ഗിരീഷ് സംരംഭകത്വം എന്ന വിഷയത്തിലും ആർടിഒ ഇൻഫോസ്മെൻ്റ് ഓഫീസർ രവികുമാർ റോഡ് സുരക്ഷാ ബോധവൽക്കരണവും നടത്തി.

വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷമീർ മരക്കാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ സലാം, റഷാദ് പുതുനഗരം, ജോയിന്റ് സെക്രട്ടറിമാരായ നൗഷാദ് മണ്ണാർക്കാട്, സത്യനാഥ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ജുനൈസ്, അബ്ദുള്ള കല്ലടി, രാജേഷ്, അബ്ദുറഹ്മാൻ, ശിഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷനൂപ് സ്വാഗതവും ട്രഷറർ ഹക്കിം നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News