ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസില്‍ നിര്യാതയായി

ഡാളസ്: പുനലൂർ കറവൂർ പള്ളിച്ചിറയിൽ പി.വി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസിൽ നിര്യാതയായി. അയിരൂർ പീടികയിൽ കുടുംബാംഗമാണ്.

1972 മുതൽ അമേരിക്കയിലെ പ്രശസ്തമായ ഡാളസ് പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നേഴ്‌സ് ആയി പ്രവർത്തിച്ചിരുന്നു. ഡാളസിലെ ആദ്യകാല പ്രവാസി മലയാളി ആയിരുന്നു.

മക്കൾ: ജിജി ജേക്കബ്, എബി തോമസ് – ബെറ്റി (മരുമകൾ).

കൊച്ചുമക്കൾ: അലക്സ് ജേക്കബ് – മേരി ജേക്കബ് (കൊച്ചു മരുമകൾ), ബ്രാൻഡൺ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്.

സഹോദരങ്ങൾ: പി.ടി ഫിലിപ്പ് (റിട്ട. എക്സിക്ക്യൂട്ടിവ്‌ എൻജിനിയർ, അയിരൂർ), തോമസ് സഖറിയ, റെയ്‌ച്ചൽ കുര്യൻ, പി.ടി മാത്യൂസ്, മറിയാമ്മ ചെറിയാൻ (എല്ലാവരും ഡാളസ്സിൽ).

പൊതുദർശനം: ജൂലൈ 22 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മണി മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച് (11550 Luna Rd, Farmers Branch, Tx 75234) നടത്തപ്പെടുന്നതും, ജൂലൈ 23 ശനിയാഴ്ച ഉച്ചക്ക് 1.30 മുതൽ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് സംസ്കാര ശുശ്രുഷ നടത്തുന്നതും തുടർന്ന് കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കുന്നതുമാണ്.

സംസ്കാര ചടങ്ങുകൾ https://tinyurl.com/AleyammaThomas എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പി.ടി മാത്യൂസ് 214 597 5733

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News