മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും സുരക്ഷ തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി നൽകി

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിലുള്ള സുരക്ഷ തുടരാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി.

പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു.

മുംബൈയിലെ വ്യവസായിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷാ പരിരക്ഷ നൽകിയതിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതിയുടെ ഉത്തരവുകൾ ജൂൺ 29ന് അവധിക്കാല ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ത്രിപുരയിലെ പൊതുതാൽപര്യ ഹർജിക്കാരന് (ബികാഷ് സാഹ) മുംബൈയിൽ നൽകിയിട്ടുള്ള വ്യക്തികളുടെ സുരക്ഷയുമായി ഒരു ബന്ധവുമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

ബികാഷ് സാഹ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ത്രിപുര ഹൈക്കോടതി മെയ് 31, ജൂൺ 21 തീയതികളിൽ രണ്ട് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും ഭീഷണിയെക്കുറിച്ചുള്ള ധാരണയും വിലയിരുത്തൽ റിപ്പോർട്ടും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പരിപാലിക്കുന്ന യഥാർത്ഥ ഫയൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. അംബാനി, ഭാര്യ, കുട്ടികൾ എന്നിവർക്ക് സുരക്ഷ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

Print Friendly, PDF & Email

Leave a Comment

More News