ഇസ്രായേൽ മാധ്യമ പ്രവർത്തകനെ മക്കയിൽ പ്രവേശിക്കാൻ സഹായിച്ച സൗദി പൗരൻ പിടിയിൽ

റിയാദ് : വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കാൻ അമുസ്‌ലിമിനെ സഹായിച്ച ഒരു പൗരനെ സൗദി അറേബ്യ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) റിപ്പോർട്ട് ചെയ്തു.

“മുസ്‌ലിംകള്‍ക്ക് മാത്രമായി തുറന്നിരിക്കുന്ന പാത പിന്തുടർന്ന് വിശുദ്ധ തലസ്ഥാനത്തേക്ക് അമേരിക്കൻ പൗരത്വം നേടിയ ഒരു (അമുസ്‌ലിം) പത്രപ്രവർത്തകന്റെ പ്രവേശനം സുഗമമാക്കിയ ഒരു വ്യക്തി” എന്നാണ് മക്ക പോലീസ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിരിക്കുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തേക്ക് വരുന്ന എല്ലാവരോടും, നിയന്ത്രണങ്ങൾ മാനിക്കുകയും സൗദി സുരക്ഷാ വിഭാഗം അനുശാസിക്കുന്ന കാര്യങ്ങൾ പാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു, പ്രത്യേകിച്ച് രണ്ട് വിശുദ്ധ മസ്ജിദുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട്.

“ഇത്തരത്തിലുള്ള ഏതൊരു ലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു, പ്രസക്തമായ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ പിഴ ചുമത്തും” എന്ന് മക്ക പോലീസിന്റെ മാധ്യമ വക്താവ് ഊന്നിപ്പറഞ്ഞു.

കുറ്റകൃത്യം ചെയ്ത മാധ്യമ പ്രവർത്തകന്റെ കേസ് ചട്ടങ്ങൾക്കനുസൃതമായി അയാൾക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലൈ 18 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കാണുന്നത് പോലെ, ഇസ്രായേൽ ചാനൽ 13 അതിന്റെ ലേഖകൻ ഗിൽ തമാരിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ പ്രവർത്തകനെ മക്കയിലേക്ക് കടക്കാൻ സഹായിച്ചയാളുടെ ശബ്ദവും ചിത്രവും വികലമാക്കി.

ഹജ്ജ് വേളയിൽ മുസ്ലീങ്ങൾ ഒത്തുകൂടുന്ന അറാഫത്ത് പർവതത്തിലും മാധ്യമ പ്രവർത്തകൻ കയറി.

ഈ റിപ്പോർട്ട് ആശയവിനിമയ സൈറ്റുകളിൽ വ്യാപകമായ രോഷത്തിന് കാരണമായതിനെത്തുടർന്ന്, ഗില്‍ തമാരി തന്റെ ട്വിറ്റർ പേജിൽ ക്ഷമാപണം നടത്താൻ നിർബന്ധിതനായി.

“ഈ മക്ക സന്ദർശനം മുസ്ലീങ്ങളെയോ മറ്റാരെയെങ്കിലും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ ഞാൻ ക്ഷമ ചോദിക്കുന്നു. മക്കയുടെ പ്രാധാന്യവും സൗന്ദര്യവും ഉയർത്തിക്കാട്ടുക എന്നതായിരുന്നു ഈ ഉദ്യമത്തിന്റെ മുഴുവൻ ഉദ്ദേശവും,” ഗിൽ ട്വീറ്റ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News