വടകര കസ്റ്റഡി മരണം: അന്വേഷണ സംഘം പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

കോഴിക്കോട്: വടകര പോലീസ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സജീവിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. അസ്വാഭാവിക മരണത്തിന് വടകര പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. അതേസമയം, മരിച്ച സജീവന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി വടകര എസ്‌ഐയെയും എഎസ്‌ഐയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തെ തുടർന്ന് സസ്‌പെൻഷനിലായ വടകര എസ്‌ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സജീവനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കൂടുതൽ വിശദമായ അന്വേഷണം ഉണ്ടാകും.

കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സജീവന്‍റെ മൃതദേഹം ഇന്നലെ ) രാത്രിയോടെയാണ് സംസ്‌കരിച്ചത്.

Leave a Comment

More News