മാർഗരറ്റ് ആൽവയുടെ സിം ബ്ലോക്ക് ചെയ്യാൻ MTNL ഒരുങ്ങുന്നു?

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം സേവനദാതാക്കളായ എംടിഎൻഎൽ തന്റെ കെവൈസി വിശദാംശങ്ങൾ സസ്‌പെൻഡ് ചെയ്യുകയും 24 മണിക്കൂറിനുള്ളിൽ തന്റെ സിം കാർഡ് ബ്ലോക്ക് ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് അയച്ചുവെന്നും പ്രതിപക്ഷത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ട്വിറ്ററിൽ ആരോപിച്ചു.

ചില ബിജെപി അംഗങ്ങളുമായി സംസാരിച്ചതിന് ശേഷം തന്റെ മൊബൈലിലേക്കുള്ള കോളുകൾ വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് മിസ് ആൽവ ആരോപിച്ചു. “ഇന്ന് ബിജെപിയിലെ ചില സുഹൃത്തുക്കളോട് സംസാരിച്ചതിന് ശേഷം, എന്റെ മൊബൈലിലേക്കുള്ള എല്ലാ കോളുകളും വഴിതിരിച്ചുവിടുകയാണ്, എനിക്ക് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. നിങ്ങൾ ഫോൺ പുനഃസ്ഥാപിച്ചാൽ, ഇന്ന് രാത്രി ബിജെപി, ടിഎംസി, ബിജെഡി എന്നിവയിൽ നിന്നുള്ള ഒരു എംപിയെയും വിളിക്കില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” അവര്‍ പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് ആല്‍വ ബിജെപി മുഖ്യമന്ത്രിമാരോടും എംപിമാരോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ പ്രവര്‍ത്തന രഹതമായതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും, കര്‍ണാടക, ആസം എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി മുഖ്യമന്ത്രിമാരുമാരുമായും ആല്‍വ സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പടെയുള്ളവര്‍ മാര്‍ഗരറ്റ് ആല്‍വയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് മാര്‍ഗരറ്റ് ആല്‍വയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജൂലൈ 19നാണ് ആല്‍വ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

Leave a Comment

More News