എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

കൊല്ലം: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ വേട്ടയാടാൻ കേന്ദ്ര സർക്കാർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവത്തകരുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പ്ലാറ്റ്‌ഫോമിൽ തടഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡിസിസി മുന്‍ അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ആർ. അരുൺ രാജ്, ഫൈസൽ കുളപ്പാടം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Leave a Comment

More News