മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ നിയമസഭാ അക്രമം: ഇടത് നേതാക്കൾ സെപ്തംബര്‍ 14-ന് കോടതിയിൽ നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ സെപ്തംബർ 14ന് മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ, കേസിലെ കുറ്റപത്രം വായിക്കാൻ നേരിട്ട് ഹാജരാകാൻ പ്രതികളോട് കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ മുഴുവൻ പ്രതികളുടെയും വിടുതൽ ഹർജി നേരത്തെ സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ സമർപ്പിച്ചെങ്കിലും അന്തിമ വാദത്തിന് കോടതി പരിഗണിച്ചിട്ടില്ല.

കേസിൽ നിലവിൽ സ്റ്റേ ഇല്ലാത്തതിനാലാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് അന്നത്തെ പ്രതിപക്ഷ എം‌എല്‍‌എമാര്‍ ആക്രമണം നടത്തിയത്. കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും തകര്‍ത്ത് ഏകദേശം 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പോലീസ് കേസ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment