കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ

ഒക്‌ലഹോമ:ഒന്നിനും മൂന്നിനും ഇടയിൽ വയസ്സ് പ്രായമുള്ള കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം ഒക്‌ലഹോമയിലെ വിജനമായ പ്രദേശത്തു കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണു സെമിനോൾ കൗണ്ടിയിൽ കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതായി പൊലീസിൽ വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഇതൊരു കൊലപാതകമാണെന്നും സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ അറസ്റ്റ് ചെയ്തതായും സെമിനോൾ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ചാഡ് ജന്നിംഗ്സ് (32), കാതറിൻ എൽപെന്നർ(31) എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് ഇവരെ സെമിനോൾ കൗണ്ടി ജയിലിലേക്കയച്ചു. ടിമ്മൻസ് സ്ട്രീറ്റിലുള്ള ജെന്നിംഗ്സിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജെന്നിംഗ്സിനെതിരെ ചൈൽഡ് അബ്യൂസ് ഫസ്റ്റ് ഡിഗ്രി മർഡർ, ഗൂഢാലോചന എന്ന വകുപ്പുകൾ ചേർത്തു കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ മരണത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു. തിരിച്ചറിയൽ പൂർത്തിയാകാത്തതിനാൽ കുട്ടിയുടെ വിശദാംശങ്ങളും അറസ്റ്റിലായവരും കുട്ടിയും തമ്മിലുള്ള ബന്ധവും എന്താണെന്നു വ്യക്തമല്ല. സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി ഒക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വക്താവ് ബ്രൂക്ക് അർബിറ്റ്മാൻ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment