ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കൊല്ലം മുസ്ലീം ജമാഅത്തിന്റെ പ്രതിഷേധ പ്രകടനം

കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന പ്രതിഷേധ മാർച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു.

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഷന്‍ കഴിഞ്ഞതോടെ വിവിധ പദവികളില്‍ നിയമിച്ചു. അതിന് പിന്നാലെയാണ് മജിസ്റ്റീരിയല്‍ പദവി നല്‍കി ആലപ്പുഴ ജില്ല കലക്‌ടറായി നിയോഗിച്ചിരിക്കുന്നത്. ഈ നിയമനത്തിന് പിന്നില്‍ മറ്റ് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഇസ്സുദ്ദീൻ കാമിൽ സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹിമാൻ ബാഫഖി തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ഡോ. എൻ ഇല്യാസ് കുട്ടി നിസാം സഖാഫി, അബ്ദുൽ വഹാബ് നഈമി, ഷഫീഖ് മുസ്‌ലിയാർ, എസ്എസ്എഫ് ജില്ലാ സെക്രട്ടറി ഷമീർ വടക്കേവിള, ജില്ലാ സെക്രട്ടറി ഹംസ സഖാഫി മണപ്പള്ളി, ഷമീർ ജോഹരി തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Comment

More News