ദുരഭിമാനക്കൊലപാതകം: രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ വിചാരണ ആരംഭിച്ചു

ഡാളസ്: കൗമാരക്കാരായ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാളസ് കൗണ്ടി കോടതിയിൽ ആരംഭിച്ചു.

2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പൊലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്.

പെൺകുട്ടികള്‍ ആൺ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്ത് വംശജനായ യാസർ അബ്ദെൽ, ഡാളസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്.

ഡാളസ് ലൂയിസ്‌വില്ല ഹൈസ്ക്കൂൾ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18).

കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയിൽ കുറ്റം നിഷേധിച്ചു. ഇർവിംഗിലുള്ള ഒരു ഹോട്ടലിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News