പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പ്രദേശത്തെ എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരം പുറത്ത്. 2015ൽ തെങ്കര പഞ്ചായത്തിൽ 200 പേരെ പരിശോധിച്ചതിൽ 45 പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ സെറിബ്രൽ പാൾസി, ശ്വാസതടസ്സം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി.
കാസര്‍കോട്ടും മണ്ണാര്‍ക്കാട്ടും റിപ്പോര്‍ട്ട് ചെയ്യ്തത് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തെങ്കര പഞ്ചായത്തിലെ ഏതാനും പേരെമാത്രമാണ് സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന വേറെയും കുട്ടികള്‍ പ്രദേശത്തുണ്ട്. നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നിരവധി പേരാണ് സമാന പ്രശ്‌നങ്ങളുമായി ഇപ്പോഴും ജീവിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news