റെബെക്കാ ജോൺസിന് ഡമോക്രാറ്റിക് പ്രൈമറിയിൽ മൽസരിക്കുന്നതിന് അയോഗ്യതയെന്ന് കോടതി

ഫ്ളോറിഡ: ഫ്ളോറിഡ ഫസ്റ്റ് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും പ്രൈമറിയിൽ സ്ഥാനാർത്ഥിയാകുന്നതിന് റെബേക്ക ജോൺസന് ലിയോൺ കൗണ്ടി സർക്യൂട്ട് കോടതി അയോഗ്യത കൽപിച്ചു.

ആഗസ്റ്റ് 23-ന് നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ മൽസരിക്കുന്നതിൽ നിന്നും റബെക്കാ ജോണിനെ തടയണമെന്നാവശ്യപ്പെട്ട് അതേ പാർട്ടിയിലെ പെഗ്ഗിഷില്ലർ നൽകിയ പരാതിയിലാണ് കോടതി വിധി.

ഫ്ളോറിഡ തിരഞ്ഞെടുപ്പു നിയമമനുസരിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതിന് അതേ പാർട്ടിയിൽ ഒരു വർഷത്തി രെജിസ്ട്രേഷൻ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് ലംഘിച്ചിരിക്കുന്നതെന്ന് പെഗ്ഗി നൽകിയ ലൊസ്യൂട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മേരിലാന്റിൽ താമസിക്കുമ്പോൾ 2021 ഏപ്രിലിലാണ് ഇവർ ഡമോക്രാറ്റിക് പാർട്ടി അംഗമായി രജിസ്റ്റർ ചെയ്തിരുന്നത്. ജൂൺ 11 , 2021-ൽ ഇവർ പാർട്ടി അഫിലിയേഷൻ ഉപേക്ഷിച്ചിരുന്നു. പിന്നീട് രേഖകൾ അനുസരിച്ച് ആഗസ്റ്റ് 11 ,2021 ലാണ് വീണ്ടും അവർ ഡമോക്രാറ്റിക് പാർട്ടി അംഗത്വം സ്വീകരിച്ചത് നോമിനേഷൻ സമർപ്പിക്കുമ്പോൾ പാർട്ടി അംഗത്വം സ്വീകരിച്ച് ഒരു വർഷം പൂർത്തിയായിരിക്കണമെന്ന നിബന്ധനയാണ് ഇവർക്ക് പാലിക്കാൻ കഴി യായിരുന്നതെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യയാണെന്നും ലൊ സ്യൂട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മേരിലാന്റിൽ പാർട്ടി അംഗത്വം എടുത്തതിനു ശേഷം നടത്തിയ രണ്ടു മാറ്റങ്ങൾ തന്റെ അറിവോടെയല്ലെന്ന് ജോൺ പറയുന്നു. ഈ വിധിക്കെതിരെ അപ്പീൽ പോകുമെന്നും ജോൺസ് പറഞ്ഞു.

റെബെക്കാ ജോൺസിന് ഡമോക്രാറ്റിക് പ്രൈമറിയിൽ മൽസരിക്കുന്നതിന് അയോഗ്യതയെന്ന് കോടതി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment