ടെക്‌സാസിൽ നടന്ന സി‌പി‌എസി ഉച്ചകോടിയിൽ ഹംഗറിയുടെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാനെ അഭിനന്ദിച്ചു

ഡാളസ്: ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടർ ഓർബന്‍, ഡാളസില്‍ നടന്ന കൺസർവേറ്റീവുകളുടെ സമ്മേളനത്തിൽ വലതുപക്ഷ മൂല്യങ്ങളുടെ നായകനും സംരക്ഷകനുമായി വാഴ്ത്തപ്പെട്ടു.

വെള്ളിയാഴ്ച ടെക്സസിലെ ഡാളസിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സി‌പി‌എസി) ഉദ്ഘാടന പ്രസംഗകനായിരുന്ന ഓർബൻ അറ്റ്ലാന്റിക് വലതുപക്ഷ പ്രസ്ഥാനത്തിന്റെ ലിബറൽ ശത്രുക്കളെ ശപിച്ചപ്പോൾ സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു. നമ്മള്‍ വാഷിംഗ്ടണിലെയും ബ്രസൽസിലെയും സ്ഥാപനങ്ങൾ തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

“ഞാന്‍ ടെക്സസില്‍ എത്തി. ആഗോളവാദികൾക്ക് എല്ലാവർക്കും നരകത്തിലേക്ക് പോകാം,” ഓർബൻ സമ്മേളനത്തിൽ ജനക്കൂട്ടത്തോട് പറഞ്ഞു.

നാസി ജർമ്മനിയെയും സോവിയറ്റ് യൂണിയനെയും പരാജയപ്പെടുത്തിയ ശേഷം, “ഇപ്പോൾ പടിഞ്ഞാറ് സ്വയം യുദ്ധത്തിലാണ്. ആഗോളാധിപത്യ ഭരണവർഗത്തിന് എന്ത് തരത്തിലുള്ള ഭാവിയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമ്മള്‍ കണ്ടു. എന്നാൽ, നമ്മള്‍ക്ക് മറ്റൊരു ഭാവിയുണ്ട്,” ഓർബൻ പറഞ്ഞു.

അനധികൃത കുടിയേറ്റം, ക്രമസമാധാനം, സ്കൂളുകളിലെ “ലിംഗ പ്രത്യയശാസ്ത്രം” എന്നിവയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് മുതൽ തന്റെ രാഷ്ട്രീയ നേട്ടങ്ങളുടെ രൂപരേഖ ഓർബൻ വിവരിച്ചു.

കൺസർവേറ്റീവ് പ്രധാനമന്ത്രി വിവാഹങ്ങളുടെ വർദ്ധനയും ഗർഭഛിദ്രങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു. കൂടാതെ, രക്തവും മണ്ണും ദേശീയ വാദവും, “ഇടതുപക്ഷ മാധ്യമങ്ങളെ” ലക്ഷ്യമിടുന്നതും തന്റെ മറ്റ് നേട്ടങ്ങളായി പരാമർശിച്ചു.

അസാധാരണമായ ഒരു നയതന്ത്ര തീരുമാനത്തിൽ, ഓർബൻ നിലവിലെ ഡെമോക്രാറ്റുകൾക്ക് പകരം പ്രതിപക്ഷ റിപ്പബ്ലിക്കൻമാരുടെ പക്ഷം ചേർന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അഭിവാദനമര്‍പ്പിച്ചതോടൊപ്പം ജോ ബൈഡനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

12 വർഷമായി അധികാരത്തിലിരിക്കുന്ന ഓർബനെ, ജനാധിപത്യ വിരുദ്ധ മൂല്യങ്ങൾ പിന്തുടരുന്നതിനും ഹംഗറിയിലെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതിനും, അഴിമതി, ചങ്ങാത്തം, സ്വജനപക്ഷപാതം എന്നിവയ്ക്കും അദ്ദേഹത്തിന്റെ വിമർശകർ അപലപിച്ചു.

ജനാധിപത്യം, പൗരാവകാശങ്ങൾ, അഴിമതി എന്നിവ സംബന്ധിച്ച യൂറോപ്യൻ യൂണിയൻ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് നാല് വർഷം മുമ്പ്, അഭൂതപൂർവമായ നീക്കത്തിൽ യൂറോപ്യൻ പാർലമെന്റ് ഹംഗറിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News