നെടുമ്പാശ്ശേരി വഴി കടത്തിയ ഒന്നര കിലോ സ്വര്‍ണ്ണം തലശ്ശേരിയില്‍ നിന്ന് പിടികൂടി; പതിമൂന്ന് പേരെ അറസ്റ്റു ചെയ്തു

കണ്ണൂർ: നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്തിക്കൊണ്ടുപോയ ഒന്നര കിലോയോളം വരുന്ന സ്വര്‍ണ്ണം തലശ്ശേരിയില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി. സംഘത്തിലെ പതിമൂന്നു പേരെയും അറസ്റ്റു ചെയ്തു. ഒന്നരക്കിലോ സ്വർണം അടങ്ങിയ ബാഗുമായി കടന്ന തൃശൂർ വെണ്ണൂർ സ്വദേശി അഫ്‌സലും സംഘവും തലശ്ശേരിയിലെ ഹോട്ടലിൽവെച്ചാണ് പിടിയിലായത്.

അഫ്‌സലിനെയും മുറിയിലുണ്ടായിരുന്ന 13 പേരെയും നഗരമധ്യത്തിലുള്ള ഹോട്ടലിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി എസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അതിസാഹസികമായാണ് ഇവരെ പിടികൂടി നെടുമ്പാശേരി പോലീസിൽ ഏൽപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗൾഫിൽ നിന്നും വന്ന അഫ്‌സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുമെന്നും നെടുമ്പാശ്ശേരി എസ്ഐ അനീഷ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News