മുട്ടയിടാൻ ഒഴുക്കിനെതിരെ നീന്തുന്ന മത്സ്യങ്ങളുടെ ‘ദേശാടനം’: ശൂലാപ്പ് കാവിലെ അപൂര്‍‌വ്വ ദൃശ്യം

കണ്ണൂർ: ഒഴുക്കിനെതിരെ നീന്തി മത്സ്യങ്ങള്‍ പ്രജനനത്തിനായി മലകയറുന്നത് കേട്ടിട്ടുണ്ടോ..?. കണ്ണൂരിലെ ചീമേനിയിൽ അങ്ങനെയൊന്ന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. ഇത് മത്സ്യങ്ങളുടെ പ്രാദേശിക കുടിയേറ്റമാണ്. എഴുത്തുകാരൻ അംബികാസുതൻ മങ്ങാട്ട് തന്റെ ‘രണ്ട് മത്സ്യങ്ങൾ’ എന്ന കഥയിൽ ശൂലപ്പ് കാവിലെ ഈ ‘ദേശാടന പ്രതിഭാസം’ പരാമർശിക്കുന്നുണ്ട്.

ചീമേനിയിലെ കുന്നിൻ മുകളിലാണ് ശൂലാപ്പ് കാവ് സ്ഥിതി ചെയ്യുന്നത്. കായലിൽ നിന്ന് പുഴകളിലൂടെയും അരുവികളിലൂടെയും മുട്ടയിടാൻ മത്സ്യങ്ങൾ ശൂലാപ് കാവിൽ എത്തുന്നു. ഇവിടെ നിന്നുമാണ് കവ്വായി പുഴയുടെ ഒരു പ്രധാന പോഷക പ്രവാഹത്തിൻ്റെ ഉത്‌ഭവം. ആ നീർച്ചാലിലൂടെയാണ് കായലിൽ നിന്നും പുഴ വഴി നെടുംചൂരി മീനുകൾ ഇവിടെ മുട്ടയിടാനെത്തുന്നത്. ഇടവപ്പാതിയുടെ തുടക്കത്തിൽ പുതുവെള്ളത്തിൽ ഒഴുക്കിനെതിരെ നീന്തിയാണ് ഇവ കുന്നുകയറുന്നത്.

കാവിലെ കാടുകളിലെ ജലാശയങ്ങളിൽ മുട്ടയിട്ട് ഇവ തിരിച്ചു പോകും. വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ അൽപ്പം വലുതായാൽ അമ്മമാർ വന്ന വഴിയേ തിരിച്ചു പോകും. ഇത്തരത്തിൽ മുട്ടയിടാൻ മറ്റ് ഉൾനാടൻ കുന്നുകളിലും മത്സ്യങ്ങൾ എത്താറുണ്ട്. ശൂലാപ്പ് കാവിനോട് ചേർന്ന് ചെങ്കൽ ക്വാറിയാണ്. പ്രദേശം എത്രത്തോളം തണുപ്പായിരിക്കുമെന്നും ജലപ്രവാഹം, മത്സ്യങ്ങളുടെ സഞ്ചാരം, പ്രജനനം എന്നിവ തുടരുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News