ഇന്നത്തെ രാശിഫലം (ഓഗസ്റ്റ് 9, 2022)

ചിങ്ങം: ഇന്ന് നിങ്ങളുടെ കഠിന്വാധ്വാനത്തിന് ഫലം ഉണ്ടാകും. നിങ്ങളുടെ ചെയ്യുന്ന പ്രവർത്തിക്ക് അംഗീകാരം ലഭിക്കും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും, നിങ്ങളുടെ മേലുദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും.

കന്നി: നിങ്ങളുടെ വിധി നിങ്ങൾ തന്നെ നിർണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ നേതൃത്വ പാഠവം മികവുറ്റതായിരിക്കും. ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ കൂടുതൽ പ്രവർത്തിക്കാന് സജ്ജനാക്കുകയും ചെയ്യും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും, അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റു കൂട്ടും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടന യാത്രക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

വൃശ്ചികം: ഇന്ന് വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും. ഇന്ന് വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. നിങ്ങളുടെ മേലുദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകൾ തരണം ചെയ്‌തു മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.

ധനു: ചെറിയ തീര്‍ത്ഥയാത്രയ്ക്ക്‌ ഇന്ന് തയ്യാറെടുക്കും‍. ഉദ്ദേശിച്ച കാര്യങ്ങളെല്ലാംതന്നെ ഇന്ന് നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.

മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ, ഇന്ന് ഒന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താൽപര്യമുണ്ടാകില്ല. ശസ്‌ത്രക്രിയ ഇന്ന് ഒഴിവാക്കുക.

കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് നല്ല ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്നേഹിതമാര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ദ്ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസമാണ്. ഒരു ഉല്ലാസ യാത്രക്കും സാധ്യതയുണ്ട്‌.

മീനം: ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്‌തിചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ദൃഢനിശ്ചയം ശക്തമായി നിലനിർത്താൻ നിങ്ങൾ തന്നെ ശ്രമിക്കണം. കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ അവബോധം വളർത്തുന്നത് നിങ്ങളെ അതിന് സഹായിക്കും.

മേടം: ഇന്ന് ഒരു മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാനുള്ള ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍കൊണ്ടും ആ ക്ഷണം നിങ്ങൾ നിരസിക്കാം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ നിങ്ങള്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്റ്റുകളെപ്പോലും നിങ്ങളിടെ കോപം തകിടം മറിക്കും.

ഇടവം: നിങ്ങളിന്ന് നിങ്ങളുടെ ആരോഗ്യത്തിനും, ഉയർച്ചയ്ക്കും വേണ്ടിയായിരിക്കും സമയം ചിലവഴിക്കുക. ഒരു ബിസിനസ് മീറ്റിങ്ങിലൂടെ നിങ്ങൾക്ക് ലഭിക്കാനുള്ള ചില ഇടപാടുകൾക്ക് നല്ല ഫലം ലഭിച്ചേക്കാം.

മിഥുനം: നിങ്ങളുടെ ഇന്നത്തെ ഇടപാടുകളിലും വിൽപനയിലും ബിസിനസിലെ നിങ്ങളുടെ പ്രതിയോഗികൾ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങൾ ഇപ്പോൾ മനസിൽ സൂക്ഷിക്കേണ്ട രണ്ട് കാര്യങ്ങൾ ശ്രദ്ധയും പരിഗണനയുമാണ്. പ്രണയിക്കാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർ ഇന്ന് ഒരു പങ്കാളിയെ കണ്ടെത്തിയേക്കാം.

കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെ ഉദാരമതിയും, മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവനുമായിരിക്കും. എപ്പോഴും നിങ്ങൾ മറ്റുള്ളവരോട് വളരെ മൃദുവായി പെരുമാറുമെന്ന് അതിന് അർഥമില്ല. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ സമീപനം അതുല്യവും , നിശ്ചയദാർഢ്യം നിറഞ്ഞതുമായിരിക്കും.

Leave a Comment

More News