കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ പിതാവ്, മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം

ജോര്‍ജിയ: കറുത്ത വര്‍ഗ്ഗക്കാരന്‍ 25 വയസ്സുള്ള അഹമ്മദ്‌ അര്‍ബറി വെടിയേറ്റ്‌ കൊല്ലപ്പെട്ട കേസ്സില്‍ വെളുത്ത വര്‍ഗ്ഗക്കാരനായ പിതാവിനേയും, മകനേയും, അയല്‍വാസിയേയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല്‍ കോടതി ഉത്തരവിട്ടു.

ജോര്‍ജിയ സംസ്ഥാനത്ത്‌ ഗ്ലില്‍ കൌണ്ടിയിലെ ബ്രണ്‍സ്‌ വിക്കില്‍ 2020 ഫെബ്രുവരി 23നായിരുന്നു സംഭവം. ആര്‍ബറിയുടെ കൊലപാതകം വംശീയ ആക്രണമമാണെന്നാണ്‌ ഫെഡറല്‍ കോടതി കണ്ടെത്തിയത്‌. പ്രതികളുടെ പണി നടന്നുകൊണ്ടിരുന്ന വീടിനു സമീപം ചുറ്റികറങ്ങി കൊണ്ടിരുന്ന യുവാവ്‌ മോഷ്ടാവ്‌ എന്നു കരുതിയാണ്‌ നിറയൊഴിച്ചതെന്ന്‌ പ്രതികള്‍ കോടതിയില്‍ വാദിച്ചു. ആര്‍ബറി നിരായുധനായിരുന്നുവെന്നും, ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ആര്‍ബറിയെ പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന്‌ വഴി ബ്ലോക്ക്‌ ചെയ്തപ്പോള്‍ അവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ യുവാവ്‌ ശ്രമിച്ചു. പക്ഷേ വാഹനത്തില്‍ നിന്നും ഇറങ്ങിയ ട്രാവിസ്‌ മൈക്ക്‌ മൈക്കിള്‍ ആര്‍ബറിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തില്‍ പിതാവ്‌ ഗ്രിഗറി മെക്ക്‌ മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ അയല്‍വാസി സംഭവം വീഡിയോ റിക്കാര്‍ഡിംഗ്‌ നടത്തി, ഈ വീഡിയോ പിന്നീട്‌ വൈറലായി.

ഗ്ലെന്‍ കൌണ്ടി പോലീസ്‌ ഈ സംഭവത്തില്‍ രണ്ടു മാസത്തിലധികം നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. പിന്നീട്‌ പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോര്‍ജിയ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ പിതാവിനേയും മകനേയും മെയ്‌ മാസം അറസ്റ്റു ചെയ്തു.

ഈ കേസ്സില്‍ കൌണ്ടി സുപ്പീരിയര്‍ കോടതി മൂന്നുപേര്‍ക്ക്‌ ലൈഫ്‌ ശിക്ഷ വിധിച്ചിരുന്നു. പിന്നീട്‌ വംശീയ ആക്രണമാണെന്ന്‌ കണ്ടെത്തിയാണ്‌ ഫെഡറല്‍ കോടതിയും ശിക്ഷിച്ചത്‌.

Print Friendly, PDF & Email

Leave a Comment

More News