പ്രസിഡൻഷ്യൽ റെക്കോർഡ് അന്വേഷണവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ഫ്ലോറിഡ വസതിയിൽ എഫ്ബിഐ റെയ്ഡ്

ഫ്ലോറിഡ: ഫ്ലോറിഡയിലെ തന്റെ വിശാലമായ മാർ-എ-ലാഗോ വസതിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഏജന്റുമാർ “റെയ്ഡ്” നടത്തിയതായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

ന്യൂയോർക്കിലെ ട്രംപ് ടവറിൽ താൻ പോയിരിക്കെ പാം ബീച്ചിലെ മാർ-എ-ലാഗോയിൽ എഫ്ബിഐ ഏജന്റുമാർ തന്റെ അഭാവത്തില്‍ അതിക്രമിച്ചു കയറിയതായി തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.

“ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള എന്റെ മനോഹരമായ വീട്, മാർ-എ-ലാഗോ, നിലവിൽ എഫ്ബിഐ ഏജന്റുമാരുടെ ഒരു വലിയ സംഘം ഉപരോധിക്കുകയും റെയ്ഡ് ചെയ്യുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ആദ്യം പ്രസിഡന്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് വൈറ്റ് ഹൗസ് വിടുന്നതിനിടെ ട്രംപ് തന്റെ ഔദ്യോഗിക രേഖകൾ ഫ്ലോറിഡ എസ്റ്റേറ്റിലേക്ക് മാറ്റിയതിനെക്കുറിച്ചുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമാണ് എഫ്ബിഐയുടെ നടപടിയെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനുവരിയിൽ, നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷൻ (NARA) വൈറ്റ് ഹൗസിൽ നിന്ന് ജനുവരി 6 ലെ മാരകമായ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ഹൗസ് സെലക്ട് കമ്മിറ്റിക്ക് രേഖകൾ കൈമാറാൻ തയ്യാറെടുക്കുമ്പോൾ, മാർ-എ-ലാഗോയിലേക്ക് കൊണ്ടുപോയ 15 ഓളം പെട്ടികൾ കണ്ടെത്തിയിരുന്നു.

ട്രംപിന്റെ അഭിഭാഷകരുമായി നടത്തിയ ചർച്ചകളെത്തുടർന്ന് രേഖകൾ പിന്നീട് എന്‍.എ‌.ആര്‍‌.എയ്ക്ക് തിരികെ നൽകിയെങ്കിലും, ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന തരത്തിൽ അടയാളപ്പെടുത്തിയ ചില രേഖകൾ ട്രംപ് കൊണ്ടുപോയതായി പിന്നീട് കണ്ടെത്തി.

“ബോക്സുകളിലെ രഹസ്യ വിവരങ്ങൾ NARA തിരിച്ചറിഞ്ഞതിനാൽ,” ചീഫ് ആർക്കൈവിസ്റ്റ് ഡേവിഡ് ഫെറിയറോ ആ സമയത്ത് കോൺഗ്രസിന് അയച്ച കത്തിൽ “നാര സ്റ്റാഫ് നീതിന്യായ വകുപ്പുമായി ആശയവിനിമയം നടത്തിയിരുന്നു” സൂചിപ്പിച്ചിരുന്നു.

ഏപ്രിൽ മുതൽ കേസിൽ ക്രിമിനൽ അന്വേഷണം ആരംഭിക്കാനുള്ള സാധ്യത വകുപ്പ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

തിങ്കളാഴ്ച ഫ്ലോറിഡപൊളിറ്റിക്സ് ഡോട്ട് കോമിന്റെ (FloridaPolitics.com) പ്രസാധകനായ പീറ്റർ ഷോർഷ് ആണ് റെയ്ഡ് സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. എന്തുകൊണ്ടാണ് ഏജൻസിക്ക് സെർച്ച് വാറണ്ട് ലഭിച്ചതെന്ന് തനിക്ക് ഉറപ്പില്ലെന്ന് ഷോർഷ് ട്വീറ്റിൽ പറഞ്ഞു.

ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് “ശീതകാല വൈറ്റ് ഹൗസ്” എന്ന് വിശേഷിപ്പിച്ച പ്ലഷ് പ്രോപ്പർട്ടിയിൽ രേഖകൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങൾ പരിശോധിക്കുന്നത് എഫ്ബിഐയുടെ സെർച്ച് വാറണ്ടിൽ ഉൾപ്പെടുന്നു.

ഒരു റിപ്പോർട്ട് അനുസരിച്ച്, നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ മാർ-എ-ലാഗോയുടെ എഫ്ബിഐ തിരച്ചിലിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. അത് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടോ, അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് കോടതി അംഗീകരിച്ച സെർച്ച് വാറണ്ട് അംഗീകരിച്ചിട്ടുണ്ടോ, ട്രം‌പിനെ റെയ്ഡിനെക്കുറിച്ച് അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ക്കും പ്രതികരിച്ചിട്ടില്ല.

“പ്രത്യേക സർക്കാർ ഏജൻസികളുമായി പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്ത ശേഷം, എന്റെ വീട്ടിൽ ഈ അപ്രഖ്യാപിത റെയ്ഡ് ആവശ്യമില്ല അല്ലെങ്കിൽ ഉചിതമല്ല,” ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. അപ്രഖ്യാപിത റെയ്ഡിൽ അദ്ദേഹം രോഷം പ്രകടിപ്പിച്ചു.

സർക്കാർ ഏജൻസികളുമായുള്ള പിതാവിന്റെ സഹകരണം അംഗീകരിച്ചുകൊണ്ട് മുൻ പ്രസിഡന്റിന്റെ മരുമകൾ ലാറ ട്രംപ്, തനിക്ക് എടുക്കാൻ നിയമപരമായി അധികാരമുള്ള മെമന്റോകൾ മാത്രമാണ് താൻ നീക്കം ചെയ്തതെന്ന് പറഞ്ഞു.

2021 ജനുവരി 6 ന് ട്രംപ് അനുകൂലികൾ യുഎസ് ക്യാപിറ്റോളിനു നേരെ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള കോൺഗ്രസ് അന്വേഷണം ഉൾപ്പെടെയുള്ള മറ്റ് പല മേഖലകളിലും അദ്ദേഹത്തിന്റെ നിയമപരമായ പ്രശ്നങ്ങൾ തുടരുമ്പോൾ, ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുള്ള വിവിധ അന്വേഷണങ്ങളിൽ അഭൂതപൂർവമായ നീക്കം അദ്ദേഹത്തിന് തിരിച്ചടി നല്‍കുമെന്ന് സൂചിപ്പിക്കുന്നു. ജോർജിയയുടെ 2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ ട്രംപ് ശ്രമിച്ചുവെന്നാണ് ആരോപണം.

ഔദ്യോഗിക രേഖകൾ നീക്കം ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ നടപടികളില്‍ ഭാവിയിൽ ഏതെങ്കിലും ഫെഡറൽ ഓഫീസ് വഹിക്കുന്നതിൽ നിന്നുള്ള അയോഗ്യതയും ഉൾപ്പെടുന്നു.

ട്രംപ് 2024-ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായി പരക്കെ വിശ്വസിക്കപ്പെടുന്നതിനാൽ, അസാധാരണമായ ആ ശിക്ഷ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിൽ നിന്ന് നിയമപരമായി തടയപ്പെടാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു.

ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണത്തിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ അകന്നിരിക്കെ, ട്രംപിനെ ലക്ഷ്യം വയ്ക്കാൻ ഫെഡറൽ ബ്യൂറോക്രസിയെ ഡെമോക്രാറ്റുകൾ ആയുധമാക്കുകയാണെന്ന് ട്രംപ് അനുകൂലികൾ ആരോപിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment