ന്യൂജേഴ്‌സി ഇടവകയുടെ ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി

ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശ്വാസ പരിശീലന ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലാന്‍കാസ്റ്ററിലേക്ക് നടത്തപ്പെട്ട ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി മാറി. ഡേവിഡ് എന്ന ബൈബിള്‍ കഥാപാത്രത്തെ ആസ്പദമാക്കി നടത്തപ്പെട്ട ലൈറ്റ് ആന്‍ഡ് സ്റ്റെജ് ഷോയില്‍ പഠനസംഘം പങ്കെടുക്കുകയുണ്ടായി.

ബൈബിള്‍ കഥാപാത്രങ്ങളെ ഇതുവഴി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കുവാനും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞു. മിനിസ്ട്രി കോര്‍ഡിനേറ്റര്‍ റ്റോം കടിയംപളിയില്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

More News